Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടിപിടിയില്‍ യുവാവിന്...

അടിപിടിയില്‍ യുവാവിന് പരിക്ക്

text_fields
bookmark_border
എടക്കര: സുഹൃത്തുമായുണ്ടായ അടിപിടിയില്‍ യുവാവി​െൻറ ജനനേന്ദ്രിയത്തിന് പരിക്കേറ്റു. എടക്കര സ്വദേശിയായ 42കാരനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറോടെ സ്റ്റേഷന്‍പടിക്ക് സമീപമുള്ള ഒഴിഞ്ഞ പാടത്താണ് സംഭവം. വാക്ക് തര്‍ക്കം മൂര്‍ഛിച്ചതോടെ സുഹൃത്ത് കത്തി ഉപയോഗിച്ച് ലിംഗത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഏറെനേരത്തിന് ശേഷം നാട്ടുകാരാണ് പരിക്കേറ്റ യുവാവിനെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story