Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷൊര്‍ണൂര്‍ ഡിവിഷന്‍ ജല ...

ഷൊര്‍ണൂര്‍ ഡിവിഷന്‍ ജല അതോറിറ്റി സ്‌പെഷല്‍ അദാലത്തിൽ 120 പരാതികൾ

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: വാട്ടര്‍ അതോറിറ്റി ഷൊര്‍ണൂര്‍ ഡിവിഷന്‍ ഓഫിസി​െൻറ നേതൃത്വത്തില്‍ ചെര്‍പ്പുളശ്ശേരി സെക്ഷന്‍ ഓഫിസില്‍ നടത്തിയ സ്‌പെഷല്‍ അദാലത്തില്‍ 120ല്‍ പരം പരാതികള്‍ പരിഗണിച്ചു. വ്യക്തികള്‍ക്ക് പുറമെ ചെര്‍പ്പുളശ്ശേരി ഗവ. ഹൈസ്‌കൂൾ, കമ്യൂണിറ്റി ഹെല്‍ത്ത് സ​െൻറർ, ശ്രീകൃഷ്ണപുരം പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളും പരാതിയുമായി എത്തിയിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളം ലഭിക്കാത്ത പരാതിയും പരിഗണിച്ചു. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അബ്ദുൽ നാസര്‍, എ.എക്‌സി. എം.എസ്. ബാബു, ചെര്‍പ്പുളശ്ശേരി എ.ഇ ഇന്‍ചാര്‍ജ് എം.എസ്. അനീഷ്, റവന്യൂ ഓഫിസര്‍ എ.പി.കെ. ബാലകൃഷ്ണന്‍, ഓഫിസര്‍മാരായ സുബ്രഹ്മണ്യന്‍, സിദ്ധാര്‍ഥൻ, മുരളി, രചന, ജയരാജ്, ടി.വി. ശിവരാജന്‍ എന്നിവർ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story