Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:44 AM GMT Updated On
date_range 23 March 2018 5:44 AM GMTതണൽമരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധം
text_fieldsbookmark_border
കൊല്ലങ്കോട്: തൊഴിലുറപ്പ് പദ്ധതിക്കിടെ തണൽമരങ്ങൾ മുറിച്ചുമാറ്റിയതിൽ പ്രതിഷേധം. പോത്തമ്പാടം മുതൽ കാമ്പ്രത്ത് ചള്ളവരെ ഗോവിന്ദാപുരം റോഡിെൻറ വശങ്ങളിലെ തണൽമരങ്ങളാണ് തൊഴിലാളികൾ മുറിച്ചുമാറ്റിയത്. കഴിഞ്ഞ മൂന്നുദിവസമായി തൊഴിലുറപ്പ് തൊഴിലാളികൾ റോഡരികിലെ മരത്തൈകളും കൊമ്പുകൾ മുറിച്ചുമാറ്റിയതാണ് പ്രതിഷേധത്തിന് കാരണം. മുതലമട പഞ്ചായത്തിൽ നാട്ടുകാർ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് ഉദ്യോഗസ്ഥനായ അഭിലാഷും സംഘവും സ്ഥലത്തെത്തി തണൽ വൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ കർശനമായ വിലക്കുണ്ടെന്നും റോഡരികിലെ മരത്തൈകൾ മുറിച്ചുമാറ്റരുതെന്നും നിർദേശം നൽകി. പഞ്ചായത്ത് വികസന സെമിനാർ വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്ത് വികസന സെമിനാർ മുൻ എം.എൽ.എ സി.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കവിത മാധവൻ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.ടി. കൃഷ്ണൻ മുഖ്യാതിഥിയായി. പി.എം. കലാധരൻ, എ.ടി. ഔസേഫ്, സി. വാസുദേവൻ, പി.എൻ. രവീന്ദ്രൻ, ലളിത ചന്ദ്രൻ, രത്നകുമാരി സുരേഷ്, എ. ചാമിയാർ, അബ്രഹാം സ്കറിയ, എൻ. വിജയൻ, ബേബി ചെറിയാൻ, എസ്. രാധാകൃഷ്ണൻ, കെ. ബാലൻ, യു. ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story