Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:35 AM GMT Updated On
date_range 2018-03-23T11:05:59+05:30ജലദിനാചരണം
text_fieldsനദി സംരക്ഷണ സായാഹ്നസദസ്സ് സംഘടിപ്പിച്ചു പറളി: ലോക ജലദിനത്തിൽ പറളിയിൽ നദീസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ജലസംരക്ഷണ ബോധവത്കരണവും പുഴ ശുചീകരണവും നടത്തി. പഞ്ചായത്തിലെ പത്താം വാർഡിൽ കമ്പ പ്രദേശത്തെ പുഴക്കലിലാണ് നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളുമായി പുഴ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. സദസ്സ് പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി.സി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.പി. ഭാസ്കരൻ, പഞ്ചായത്തംഗങ്ങളായ നാരായണൻകുട്ടി, രമേശ്, അസി. സെക്രട്ടറി ദിനേശ്, പരിസ്ഥിതി, പാടശേഖര സമിതി പ്രവർത്തകരായ വീരാൻകുട്ടി, രാമകൃഷ്ണൻ, മുരളി എന്നിവർ സംസാരിച്ചു. വാർഡ് മെംബർ സിറാജുദ്ദീൻ ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലക്കാട്: ലോക ജലദിനത്തോടനുബന്ധിച്ച് റോട്ടറി പാലക്കാട് ഫോർട്ടും നന്മയും സംയുക്തമായി പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിലായി സൗജന്യ കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കും. പാലക്കാട് ഗവ. െറസ്റ്റ് ഹൗസിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ആദ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു. റോട്ടറി ഫോർട്ട് പ്രസിഡൻറ് മോഹനൻ അധ്യക്ഷത വഹിച്ചു. നന്മ സെക്രട്ടറി സുനിൽ മാത്യു, ഗോപിനാഥ്, രവീന്ദ്രൻ, റോട്ടറി ഫോർട്ട് ഭാരവാഹികളായ ജോയ് തലച്ചിറ, രവി നടരാജൻ, ഗുലാം മൊയ്‌തീൻ, നസീർ മനോലി തുടങ്ങിയവർ പങ്കെടുത്തു. ജലദിനം ചിത്രരചന മത്സരം പാലക്കാട്: ലോക ജലദിനത്തോടനുബന്ധിച്ച് മലമ്പുഴ ജലസേചന ഡിവിഷൻ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം നടത്തി. മലമ്പുഴ പിക്നിക് ഹാളിൽ നടന്ന പരിപാടി ലളിതകല അക്കാദമി നിർവാഹക സമിതി അംഗം ബൈജു ദേവ് ഉദ്ഘാടനം ചെയ്തു. എക്സി. എൻജിനീയർ പത്മകുമാർ അധ്യക്ഷത വഹിച്ചു. 'നാച്വർ ഫോർ വാട്ടർ' വിഷയത്തിൽ ചിത്രകാരൻ എൻ.ജി. ജോൺസൺ ക്ലാസെടുത്തു. മലമ്പുഴ ഡിവിഷനൽ എൻജിനീയർ ഇ.പി. ബാലകൃഷ്ണൻ, കെ. മുഹമ്മദ് ബഷീർ, എം.പി. മോഹൻദാസ് എന്നിവർ പങ്കെടുത്തു. മാങ്കുറുശ്ശി: ലോകജലദിനത്തിൽ കുളം നിർമിച്ച് മങ്കര പഞ്ചായത്ത്. മാങ്കുറുശ്ശി പോക്കണംകുന്ന് തരവത്ത് പാടശേഖരത്തിലാണ് ജലസംരക്ഷണ ഭാഗമായി കുളം നിർമിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളെ പ്രയോജനപ്പെടുത്തി ഏഴ് മീറ്റർ ആഴത്തിലും പത്ത് മീറ്റർ വീതിയിലും പത്ത് മീറ്റർ നീളത്തിലുമാണ് നിർമാണം. വള്ളുവർതൊടി വി.സി. രാജനാണ് കുളത്തിനായി സ്ഥലം വിട്ടുനൽകിയത്. തുടർന്ന്, ജലസംരക്ഷണത്തിെൻറ ഭാഗമായി തൊഴിലാളികളും ജനപ്രതിനിധികളും കുളത്തിലിറങ്ങി പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡൻറ് ശശി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിനീത, ഷെമീന ഷാജീവ്, എ.ഇ. കാർത്തിക, ജലനിധി ടീം ലീഡർ പി. ബോബി എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കുഴൽമന്ദം: കുഴൽമന്ദം ഉപജില്ല വിദ്യാഭ്യാസ സമിതി യാത്രയയപ്പ് സമ്മേളനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഷേർളി ഉദ്ഘാടനം ചെയ്തു. എം. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എൽ. തോമസ്, വി. കൃഷ്ണാനന്ദൻ, കെ.വൈ. ഏലിയാസ് എന്നിവർ സംസാരിച്ചു.
Next Story