Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:32 AM GMT Updated On
date_range 2018-03-23T11:02:59+05:30മോഷണം തുടർക്കഥയാകുന്നു
text_fieldsപാലക്കാട്: നഗരമധ്യത്തിൽ പൊലീസിെൻറ മൂക്കിൻതുമ്പിൽ . പാലക്കാട് നഗരപ്രദേശങ്ങളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് മോഷണ പരമ്പരകളാണ് നടന്നത്. കൽപാത്തിയിൽ ആളില്ലാത്ത നാലുവീടുകളിൽനിന്ന് കാറുൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയതിെൻറ ഞെട്ടൽ മാറും മുമ്പ് ബുധനാഴ്ച രാത്രിയിൽ മേലാമുറിയിലും മോഷണം നടന്നു. മേലാമുറി പള്ളിപ്പുറത്ത് മൂന്ന് വീടുകളിൽ കയറാൻ ശ്രമിച്ച മോഷ്ടാക്കൾ ഒരു വീട്ടിൽനിന്ന് ഗൃഹനാഥെൻറ കഴുത്തിലെ രണ്ടുപവൻ സ്വർണമാല കവർന്നു. ശങ്കർ ഫോട്ടോസ് ഉടമയും ഫോട്ടോഗ്രാഫറുമായ പി.എം. രവിശങ്കർ എന്നയാളുടെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. അലമാര തുറന്ന് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. പള്ളിപ്പുറത്തെതന്നെ രമേഷ്, ഹംസ എന്നിവരുടെ വീട്ടിലും മോഷണശ്രമം നടന്നു. വിരലടയാള വിദഗ്ധരും പൊലീസ് നായും പരിശോധനക്കെത്തി. മോഷണം തുടർക്കഥയാകുമ്പോൾ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കൽപ്പാത്തി മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അധികൃതർ പറഞ്ഞു. മേലാമുറിയിലെ മോഷണ സംഭവത്തിലും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നഗരപ്രദേശത്ത് മോഷണം പതിവായതോടെ ജനവും പരിഭ്രാന്തിയിലാണ്.
Next Story