Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:29 AM GMT Updated On
date_range 23 March 2018 5:29 AM GMTക്രൈസ്തവർ ഇന്ന് 40ാം വെള്ളി ആചരിക്കും
text_fieldsbookmark_border
നിലമ്പൂർ: യേശു ക്രിസ്തു മരുഭൂമിയിൽ 40 ദിവസം വ്രതമനുഷ്ഠിച്ചതിെൻറ ഓർമ പുതുക്കി . ദേവാലയങ്ങളിൽ കുരിശിെൻറ വഴിയും പ്രത്യേക പ്രാർഥനകളും നടക്കും. മുട്ടിയാൽ സെൻറ് അൽഫോൺസ ദേവാലയത്തിൽനിന്ന് ആഢ്യൻപാറ സെൻറ് ആൻറണീസ് കപ്പേളയിലേക്ക് കുരിശിെൻറ വഴി നടത്തും. രാവിലെ 8.30ന് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനക്ക് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. തോമസ് കച്ചിറയിൽ നേതൃത്വം നൽകും. ഫാ. സെബാസ്റ്റ്യൻ പാറയിൽ സന്ദേശം നൽകും. വൈകീട്ട് അഞ്ചിന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ കുരിശിെൻറ വഴിയും വിശുദ്ധ കുർബാനയും നടക്കും. ഞായറാഴ്ച ഓശാന ആചരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story