Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂരില്‍ 42.74...

കരിപ്പൂരില്‍ 42.74 ലക്ഷത്തി​െൻറ സ്വര്‍ണം പിടികൂടി

text_fields
bookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചുപേരില്‍ നിന്നായി 42.74 ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. രണ്ട് സ്ത്രീകൾ അടക്കമുള്ളവരിൽ നിന്നായാണ് 1383.9 ഗ്രാം സ്വർണം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ ദുബൈയില്‍നിന്ന് എയര്‍ഇന്ത്യ വിമാനത്തിലെത്തിയ മൂന്നുപേരിൽ നിന്നായി 872.9 ഗ്രാം സ്വര്‍ണമാണ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ പിടികൂടിയത്. ഇന്‍ഡിഗോയുടെ ദുബൈ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിനികളായ രണ്ട് യാത്രക്കാരികളില്‍നിന്ന് 511 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. ഇവക്ക് 15.77 ലക്ഷം രൂപ വിലവരും.
Show Full Article
TAGS:LOCAL NEWS 
Next Story