Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 5:26 AM GMT Updated On
date_range 2018-03-23T10:56:59+05:30പാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു തുടങ്ങി
text_fieldsതിരൂരങ്ങാടി: പൊതുമരാമത്ത് വകുപ്പിന് കീഴിൽ പാതയോരത്തെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചുതുടങ്ങി. എ.ആർ നഗർ കൊളപ്പുറം മുതല്‍ കുന്നുംപുറം, കരുവാങ്കല്ല് ഭാഗങ്ങളിൽ പാതയോരത്തെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും തടസ്സമാകുന്ന തരത്തില്‍ ഇറക്കിക്കെട്ടിയ ഭാഗങ്ങളും കൈയേറിയ ഭാഗങ്ങളുമാണ് ഒഴിപ്പിച്ചത്. കൈയേറ്റം ഒഴിയണമെന്ന് കാണിച്ച് ആഴ്ചകള്‍ക്ക് മുമ്പ് കടയുടമകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് കത്ത് നല്‍കിയിരുന്നു. എന്നിട്ടും മാറാത്തവരെയാണ് വ്യാഴാഴ്ച പൊലീസിെൻറ സഹായത്തോടെ പൊതുമരാമത്ത് വകുപ്പ് പരപ്പനങ്ങാടി സെക്ഷന് കീഴിലുള്ള ഉദ്യോഗസ്ഥരെത്തി ബലമായി ഒഴിപ്പിച്ചത്. റോഡില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്. പരപ്പനങ്ങാടി പൊതുമരാമത്ത് അസി. എൻജിനീയര്‍ എന്‍.പി. അബ്ദുല്ല, ഓവര്‍സിയര്‍മാരായ ലിജു, അഭയ്ദേവ്, പ്രസാദ്, അബൂബക്കർ, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റഫീഖ് തേഞ്ഞിപ്പലം എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും പൊതുമരാമത്ത് റോഡുകളിലെ മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story