Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവളമുക്കട്ടയിലെ...

കവളമുക്കട്ടയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം ^പൊതുസഭ

text_fields
bookmark_border
കവളമുക്കട്ടയിലെ കാട്ടാന ശല്യത്തിന് പരിഹാരം കാണണം -പൊതുസഭ പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് കവളമുക്കട്ടയില്‍ ജനവാസ കേന്ദ്രങ്ങളിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്ന് ആറാം വാര്‍ഡ് എ.ഡി.എസ് പൊതുസഭ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കാനും സഭ തീരുമാനിച്ചു. വാര്‍ഡ്‌ അംഗം അനീഷ് കവളമുക്കട്ട ഉദ്ഘാടനം ചെയ്തു. കെ.കെ. സാജിത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സി.ഡി.എസ് പ്രസിഡൻറ് മായ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൻ സിനി സുനില്‍ ക്ലാസെടുത്തു. എ.ഡി.എസ് സെക്രട്ടറി സി.ആര്‍. സൗമ്യ, ടി.കെ. റസിയ, കെ. ഗീത, എ. അപര്‍ണ, കെ. രാജശ്രീ, സി. ശ്യാമള, സുനിത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story