Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:20 AM GMT Updated On
date_range 2018-03-21T10:50:59+05:30കുടിവെള്ള ക്ഷാമം: വേങ്ങശ്ശേരിയിൽ ജലസ്രോതസ്സുകൾ ഒരുങ്ങുന്നു
text_fieldsഒറ്റപ്പാലം: വേനലിലെ കുടിവെള്ള ക്ഷാമത്തിനെതിരെ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പടനീക്കം വിജയത്തിലേക്ക്. വരൾച്ച ബാധിത മേഖലയായ അമ്പലപ്പാറ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് ജലസംരക്ഷണ പദ്ധതിയുമായി തൊഴിലുറപ്പുകാർ കൈകോർക്കുന്നത്. കുളങ്ങളും കിണറുകളും താൽക്കാലിക തടയണകളും നവീകരിച്ചും പുതിയവ നിർമിച്ചും ഇവരുടെ യജ്ഞം തുടരുകയാണ്. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം കാർഷികാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാക്കുകയെന്നതും പദ്ധതി ലക്ഷ്യമിടുന്നു. പൊതുവിഭാഗത്തിൽപ്പെടുന്നതുൾപ്പടെ 13 കിണറുകളാണ് ഇതിനകം വാർഡിൽ നിർമിച്ചത്. പത്ത് കുളങ്ങളും വേങ്ങശ്ശേരി തോടിന് കുറുകെ മൂന്ന് താൽകാലിക തടയണകളും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തിൽ യാഥാർഥ്യമായി. ഒന്നര ഏക്കർ വരുന്ന പെരുമ്പാറ ചോല നവീകരിക്കാൻ കഴിഞ്ഞത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുമെന്ന് വാർഡ് മെംബർ പി.പി. ശ്രീകുമാർ പറഞ്ഞു. എഴുപതോളം തൊഴിലാളികളാണ് സജീവമായി രംഗത്തുള്ളത്. വേനൽമഴ ലഭിച്ചതോടെ നിർമാണം പൂർത്തിയായ കിണർ, കുളം, തടയണകളിൽ ജലശേഖരണത്തിന് അവസരമായി.
Next Story