Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:17 AM GMT Updated On
date_range 2018-03-21T10:47:59+05:30നഗരസഭക്ക് ഏഴ് കോടിയുടെ പദ്ധതികൾ
text_fieldsചെർപ്പുളശ്ശേരി: നഗരസഭയിൽ 2018-2019 വർഷത്തെ വികസന സെമിനാറിൽ ഏഴുകോടി രൂപയുടെ പദ്ധതികൾ തയാറാക്കി. പൊതുമരാമത്ത് സഥിരംസമിതി ചെയർമാൻ പി. രാംകുമാർ പദ്ധതി അവതരിപ്പിച്ചു. കാർഷിക പദ്ധതികൾക്കായി എഴുപത് ലക്ഷം രൂപ, അംഗൻവാടി കുട്ടികൾക്ക് പോഷകാഹാരതിന് വേണ്ടി ഇരുപത് ലക്ഷം, ഭിന്നശേഷി കുട്ടികളുടെ സ്കോളർഷിപ്പിന് പത്ത് ലക്ഷം രൂപയും ഭിന്നശേഷികാരുടെ ബഡ്സ് സ്കൂളിന് അഞ്ച് ലക്ഷം, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള ഉപകരണം വാങ്ങൽ നാല് ലക്ഷം, ഭവന നിർമാണ പദ്ധതിക്ക് 67 ലക്ഷം, സർക്കാർ ആശുപത്രിയിൽ സോളാർ സ്ഥാപിക്കാൻ ഒമ്പത് ലക്ഷം, പാലിയേറ്റിവ് കെയറിന് ഏഴു ലക്ഷം, വനിതകൾക്ക് മുപ്പതു ലക്ഷം രൂപയുടെ പദ്ധതികൾ, ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ രണ്ടു കോടി അമ്പത് ലക്ഷം, എന്നിവയാണ് വികസന രേഖയിലെ പ്രധാന പദ്ധതികൾ. ഭിന്നശേഷിക്കാരുടെ വാർഡ് സഭ ചേർന്നിെല്ലന്ന് ആരോപിച്ച് ചിലർ ബഹളം വെച്ചത് സെമിനാറിൽ വാക്ക് തർക്കത്തിന് ഇടയായി.
Next Story