Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:41 AM GMT Updated On
date_range 20 March 2018 5:41 AM GMTശങ്കരമംഗലം റോഡും തോട്ടുങ്ങൽ സിറ്റി ഓവുപാലും സമർപ്പിച്ചു
text_fieldsbookmark_border
പട്ടാമ്പി: മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ എസ്.എൽ.ടി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 58 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ശങ്കരമംഗലം റോഡ്, പുനർനിർമിച്ച തോട്ടുങ്ങൽ സിറ്റി ഓവുപാലം, പട്ടാമ്പി മൃഗാശുപത്രി-മുതുതല റോഡ് നവീകരണത്തിെൻറയും ഉദ്ഘാടനം മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ കൗൺസിലർ പി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി.ഡബ്യു.ഡി അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഒ.ബി. മധു റിപ്പോർട്ട് അവതരിച്ചു. സി.പിഎം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.പി. ശങ്കരൻ, ബി.ജെ.പി പട്ടാമ്പി മുനിസിപ്പാലിറ്റി പ്രസിഡൻറ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കൗൺസിലർ കെ.സി. ഗിരീഷ് സ്വാഗതവും അസി. എൻജിനീയർ എ. അനുരാഗ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story