Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:38 AM GMT Updated On
date_range 2018-03-20T11:08:59+05:30നാടിന് അഭിമാനമായി കാവിൻപടി എയിംസ് കലാകായിക വേദി
text_fieldsകല്ലടിക്കോട്: കാരാകുർശി ഗ്രാമപഞ്ചായത്തിലെ കാവിൻപടി എയിംസ് കലാകായിക വേദി ആൻഡ് ഗ്രന്ഥശാലക്ക് വീണ്ടും മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം. 2016-17 വർഷത്തിലെ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ പാലക്കാട് ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള പുരസ്കാരമാണ് ഇത്തവണ എയിംസ് കലാകായിക വേദിക്ക് ലഭിച്ചത്. നെഹ്റു യുവകേന്ദ്രയുടെ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള പുരസ്കാരവും ഇവർക്കായിരുന്നു. ക്ലബ് പ്രവർത്തനമാരംഭിച്ചിട്ട് പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് അംഗീകാരം തേടിയെത്തുന്നത്. പരിസ്ഥിതി സംരംക്ഷണത്തിന് തൈ നട്ട് മരമാകുന്നതുവരെ സംരക്ഷണം, നെൽകൃഷി, എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പഠന പുരോഗതിക്ക് നൂറുമേനി, പാട്ടുപെട്ടി, രക്തദാനസേന, കുട്ടിക്കൂട്ടം എന്നിവക്ക് വേദി നേതൃത്വം നൽകുന്നുണ്ട്. തൃശൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, യുവജനക്ഷേമ മന്ത്രി എ.സി. മൊയ്തീൻ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു എന്നിവരിൽനിന്ന് ക്ലബ് ഭാരവാഹികളായ എം.ബി. മനോജ്, എം.ബി. രഘുനാഥ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
Next Story