Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീണിട്ടും ഇതളടരാതെ...

'വീണിട്ടും ഇതളടരാതെ' കവിത സമാഹാരം പ്രകാശനം

text_fields
bookmark_border
പട്ടാമ്പി: ആമയൂർ സ്വദേശിയും വിളയൂർ കുപ്പൂത്ത് യൂനിയൻ എ.എൽ.പി സ്‌കൂൾ അധ്യാപികയുമായ കാവേരി രചിച്ച 'വീണിട്ടും ഇതളടരാതെ' ഹൈക്കു കവിത സമാഹാരം കവി പി. രാമൻ പ്രകാശനം ചെയ്തു. മോഹൻ ചരപ്പറമ്പിൽ ഏറ്റുവാങ്ങി. കുപ്പൂത്ത് സ്‌കൂളിൽ നടന്ന പ്രകാശന ചടങ്ങ് ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ഡോ. സി.പി. ചിത്രഭാനു ഉദ്‌ഘാടനം ചെയ്തു. വാർഡ് മെംബർ വി. അഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു. ഡോ. പി.വി. രാമൻകുട്ടി, ശിവപ്രസാദ് പാലോട് എന്നിവർ പുസ്തകം പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി, മുൻ പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി, കാവേരി എന്നിവർ സംസാരിച്ചു. കെ.പി. അനിൽകുമാർ സ്വാഗതവും ഉഷ ബി. നായർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story