Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:26 AM GMT Updated On
date_range 2018-03-19T10:56:59+05:30ആൻഡ്രോയിഡ് ടാബും സ്കൂട്ടർ വിതരണവും
text_fieldsമലപ്പുറം: ജില്ല പഞ്ചായത്തിെൻറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 60 അന്ധരായ യുവതീയുവാക്കൾക്ക് ജി ബോർഡ് ഘടിപ്പിച്ച ആൻഡ്രോയിഡ് ടാബും അരക്കുതാഴെ ചലനശേഷി കുറഞ്ഞ100 യുവതീയുവാക്കൾക്ക് സൈഡ്വീൽ ഘടിപ്പിച്ച സ്കൂട്ടറുകളും വിതരണം ചെയ്തു. 30 പേർക്കുകൂടി ടാബുകൾ നൽകും. 100 പേർക്ക് സൈഡ്വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്നതിന് ഒരു കോടി രൂപയാണ് ജില്ല പഞ്ചായത്ത് വകയിരുത്തിയത്. ഇതിൽ 84 പേർക്ക് ഇന്ന് സ്കൂട്ടർ വിതരണം ചെയ്തു. അവശേഷിക്കുന്നവർ ലൈസൻസ് ഹാജരാക്കുന്ന മുറക്ക് നൽകും. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ടാബുകളുടെയും മുച്ചക്ര സ്കൂട്ടറുകളുടെയും വിതരണം നിർവഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, കെ.പി. ഹാജറുമ്മ, അനിത കിഷോർ, ജില്ല പഞ്ചായത്തംഗങ്ങളായ സലീം കുരുവമ്പലം, ഹനീഫ പുതുപ്പറമ്പ്, വെട്ടം ആലിക്കോയ, സെറീന മുഹമ്മദലി, ഫാത്തിമ സുഹ്റ, എം.കെ. റഫീഖ, ടി.കെ. റഷീദലി, സറീന ഹസീബ്, വി.പി. സുലൈഖ, രോഹിത് നാഥ്, ജില്ല സാമൂഹികനീതി ഓഫിസർ കെ.വി. സുഭാഷ് കുമാർ, സീനിയർ സൂപ്രണ്ട് കെ. കൃഷ്ണമൂർത്തി, ജില്ല പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോൻ തുടങ്ങിയവർ സംസാരിച്ചു.
Next Story