Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2018 5:23 AM GMT Updated On
date_range 19 March 2018 5:23 AM GMTസ്വർണമെന്ന് കരുതി മുക്കുപണ്ടവുമായി മോഷ്ടാക്കൾ മുങ്ങി
text_fieldsbookmark_border
പത്തിരിപ്പാല: സ്വർണമെന്ന് കരുതി മുക്കുപണ്ടങ്ങളുമായി മോഷ്ടാക്കൾ സ്ഥലംവിട്ടു. പതിനാലാം മൈൽ അരതൊടി സദീർ ബാബുവിെൻറ വീട്ടിൽനിന്നാണ് ഏകദേശം 50 പവെൻറ മുക്കുപണ്ടങ്ങൾ മോഷ്ടിച്ചത്. റാഡോവാച്ചും മോഷണം പോയി. ഞായറാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ശനിയാഴ്ച വൈകീട്ട് സദീർ ബാബുവും കുടുംബവും വീട് പൂട്ടി സമീപത്ത് താമസിക്കുന്ന സഹോദരെൻറ വീട്ടിലേക്ക് പോയതായിരുന്നു. ഇരുനില വീടിെൻറ മുൻവാതിലിലെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. താഴ്ഭാഗത്തുണ്ടായിരുന്ന അലമാരയുടെ പൂട്ട് തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ടിട്ടുണ്ട്. മുകൾനിലയിലും അലമാര തകർത്ത് തുണികളും മറ്റും വാരിവലിച്ചിട്ടു. താഴ്ഭാഗത്ത് അലമാരയിൽ സൂക്ഷിച്ച മാല, കമ്മൽ, മോതിരം തുടങ്ങിയ മുക്കുപണ്ടങ്ങളാണ് മോഷ്ടിച്ചത്. ഇവ സൂക്ഷിച്ച ബാഗ് ഉപേക്ഷിച്ചിട്ടുണ്ട്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി. cap pg1 മോഷണം നടന്ന പത്തിരിപ്പാല പതിനാലാം മൈൽ അരതൊടി സദീർ ബാബുവിെൻറ വീട്ടിലെ അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story