Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:32 AM GMT Updated On
date_range 2018-03-18T11:02:59+05:30ഫാറൂഖ് മാസ്റ്ററുടെ പ്രചോദനം; ഫഹ്മിദ തിരിച്ചറിഞ്ഞു സ്വന്തം കഴിവുകൾ
text_fieldsമലപ്പുറം: ഫാറൂഖ് മാസ്റ്റർ ആദ്യമായി കാണുേമ്പാൾ എൻ.കെ. ഫഹ്മിദ ഒന്നും മിണ്ടാത്ത കുട്ടിയായിരുന്നു. മേൽമുറി അധികാരത്തൊടി ജി.എം.യു.പി.എസിലെ ഏഴാംതരം വിദ്യാർഥിനിയായ അവൾ പിൻബെഞ്ചിൽ ഒതുങ്ങിയിരിക്കുകയായിരുന്നു. സംസാരിച്ചാലും ശബ്ദം പുറത്തുവരില്ല. പഠനത്തിൽ ഏറെ പിന്നാക്കം. ചിത്രകലാധ്യാപകനായ ഫാറൂഖ് മാസ്റ്റർ ഫഹ്മിദയോട് ഒരു ചിത്രം വരക്കാൻ പറഞ്ഞു. നോട്ട്ബുക്ക് മറച്ചുപിടിച്ചുകൊണ്ടായിരുന്നു അവൾ അത് വരച്ചത്. സാറിനെ കാണിക്കാൻ വരെ പേടി. ഫാറൂഖ് മാസ്റ്റർ അത് വാങ്ങിേനാക്കിയപ്പോൾ അവൾ പ്രകൃതിയെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കഴിവു തിരിച്ചറിഞ്ഞ് ഫഹ്മിദയെ മാസ്റ്റർ പ്രോത്സാഹിപ്പിച്ചു. പിറ്റേദിവസം അവൾ വീട്ടിൽനിന്ന് മൂന്ന് ചിത്രങ്ങൾ വരച്ചുകൊണ്ടുവന്നു. ക്രമേണ അവൾ ക്ലാസിലെ താരമായി. സഹപാഠികളുടെ പുസ്തകങ്ങളിലെല്ലാം ഫഹ്മിദയുടെ വർണചിത്രങ്ങൾ. ഉൾവലിഞ്ഞ പ്രകൃതം േപായി സംസാരിക്കാൻ തുടങ്ങിയ ഫഹ്മിദ പഠനത്തിലും ശ്രദ്ധിച്ചുതുടങ്ങി. ഏഴാം ക്ലാസുകാരുടെ യാത്രയയപ്പ് ചടങ്ങിൽ ഭാവിയിൽ ആരാകണമെന്നാണ് ആഗ്രഹമെന്ന ക്ലാസ് അധ്യാപകൻ ജിബിെൻറ ചോദ്യത്തിന് ഫഹ്മിദയുടെ ഉത്തരം ഡ്രോയിങ് അധ്യാപികയാവണമെന്നായിരുന്നു. അദ്ദേഹത്തിെൻറ നിർദേശപ്രകാരം അവർ േബാർഡിൽ നിമിഷങ്ങൾക്കകം ഒരു ചിത്രവും വരച്ചു. ശനിയാഴ്ച കോട്ടപ്പടി ജി.എം.എൽ.പി സ്കൂളിൽ ബി.ആർ.സി സംഘടിപ്പിച്ച സർഗമുദ്ര പ്രദർശനത്തിൽ ഫഹ്മിദയുടെ 15 ക്രയോൺസ് ചിത്രങ്ങളുമുണ്ടായിരുന്നു. പെരിന്തൽമണ്ണ കാര്യാവട്ടം സ്വദേശിയാണ് ഫാറൂഖ് മാസ്റ്റർ.
Next Story