Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2018 5:32 AM GMT Updated On
date_range 18 March 2018 5:32 AM GMTകഞ്ചാവും ലഹരി ഗുളികകളും പിടികൂടി
text_fieldsbookmark_border
പാലക്കാട്: എക്സൈസ് എൻഫോഴ്സ്മെൻറും ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 51 ലഹരി ഗുളികകളും 100 ഗ്രാം കഞ്ചാവും പിടികൂടി. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കുത്ത് സ്വദേശി കെ.പി. ഉണ്ണി (52), ആലുവ ചൊവ്വര സ്വദേശി ജോയൽ സേവ്യർ (23) എന്നിവരാണ് അറസ്റ്റിലായത്. ഒലവക്കോട് നിന്നാണ് ലഹരി ഗുളികകളുമായി ജോയൽ പിടിയിലായത്. പാലക്കാട് സ്ക്വാഡ് വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിൽ മാർച്ചിൽ മാത്രം 11.2 കിലോ കഞ്ചാവും 51 ലഹരി ഗുളികകളും പിടിച്ചെടുത്തു. പരിശോധനയിൽ എക്സൈസ് ഉദ്യോഗസ്ഥരായ രാകേഷ്, എം. സുരേഷ്, രജനീഷ്, എം. യൂനസ്, സജിത്ത്, ലോതർ പെരേര, വിപിൻദാസ്, ഷെരീഫ്, സന്തോഷ്, രാജേഷ് കുമാർ, സജീവ്, ആർ.എസ്. സുരേഷ്, കണ്ണൻ, സുനിൽ കുമാർ, ശിവപ്രസാദ്, രതീഷ്, സദ്ദാം ഹുസ്സൈൻ, അജീഷ്, രാധാകൃഷ്ണൻ, ജോൺസൺ, സ്മിത, ഉഷ, ലിജിത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story