Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുളിരണിയിച്ച് രണ്ടാം...

കുളിരണിയിച്ച് രണ്ടാം ദിവസവും മഴ

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: കഴിഞ്ഞ ദിവസത്തി​െൻറ തുടര്‍ച്ചയെന്നോണം ശനിയാഴ്ച മുക്കാല്‍ മണിക്കൂറോളം മഴ പെയ്തു. അഴുക്കുചാലുകൾ നിറഞ്ഞൊഴുകി. മാലിന്യം നിറഞ്ഞതിനാൽ ഓടയിലെ മാലിന്യം റോഡിലും ഒഴുകിപ്പരന്നു. കടുത്ത ചൂടിനു കുറവ് അനുഭവപ്പെട്ടു. ഇന്ന് 31 ഡിഗ്രിയായിരുന്നു താപനില. കൗതുകമായി മാനത്ത് ഇരട്ട മഴവില്ല് വിരിഞ്ഞു. കെട്ടിട നികുതി കലക്ഷൻ ക്യാമ്പ് ചെർപ്പുളശ്ശേരി: നെല്ലായ പഞ്ചായത്തിലെ കെട്ടിട നികുതി സ്വീകരിക്കാൻ താഴെ പറയുന്ന സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ബ്രാക്കറ്റിൽ വാർഡ് നമ്പർ 19ന് ഗ്രാമകേന്ദ്രം കുളപ്പി (1), 20ന് മാരായമംഗലം പോസ്റ്റ് ഓഫിസിന് സമീപം (2,18,19 ), 21ന് നെല്ലായ വായനശാല (3, 4), 22ന് പാറക്കണ്ണി അംഗൻവാടി (7, 8), 23ന് എഴുവന്തല വായനശാല (12, 13, 14), 24ന് പൊട്ടച്ചിറ പൊൻമുഖം വായനശാല (10, 11), 26ന് പട്ടിശ്ശേരി (16, 17, 18), 27ന് മഞ്ചക്കല്ല് (5), 28ന് പുലാക്കാട് റേഷൻ കട (6), 31ന് പഞ്ചായത്ത് ഒാഫിസ് (9, 15).
Show Full Article
TAGS:LOCAL NEWS 
Next Story