Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:38 AM GMT Updated On
date_range 17 March 2018 5:38 AM GMTആദിവാസി സമൂഹം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകണം ^പട്ടികജാതി^വർഗ കമീഷൻ
text_fieldsbookmark_border
ആദിവാസി സമൂഹം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകണം -പട്ടികജാതി-വർഗ കമീഷൻ പാലക്കാട്: ആദിവാസി സമൂഹം തങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകണമെന്ന് സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോദി. അട്ടപ്പാടിയിൽ ആദിവാസി പ്രമോട്ടർമാർക്കുള്ള ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു കമീഷൻ. ആദിവാസി ക്ഷേമത്തിനായി സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിെൻറ ഫലം ആദിവാസികളിലെത്തിക്കേണ്ടത് പ്രമോട്ടർമാരുടെ കടമയാണ്. ആറ് മാസത്തിലൊരിക്കൽ ഓരോ ഊരുകളിലേയും വികസന പ്രവർത്തനങ്ങളെപ്പറ്റി പരിശോധന നടത്തുമെന്നും കമീഷൻ പറഞ്ഞു. കമീഷൻ അംഗങ്ങളായ എസ്. അജയ് കുമാർ, സിജ, അട്ടപ്പാടി ഐ.ടി.ഡി.പി േപ്രാജക്ട് ഡയറക്ടർ സി. കൃഷ്ണ പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള 135 എസ്.ടി പ്രമോട്ടർമാരും 10 ആരോഗ്യ പ്രമോട്ടർമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story