Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:08 AM IST Updated On
date_range 17 March 2018 11:08 AM ISTനിക്ക് ഉട്ട് വെള്ളിനേഴിയിൽ, ഒപ്പം ഒടിയനായി ലാലും
text_fieldsbookmark_border
ചെർപ്പുളശ്ശേരി: വിഖ്യാത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട് കേരള സന്ദർശനത്തിെൻറ ഭാഗമായി വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് വെള്ളിനേഴി ഒളപ്പമണ്ണ മനയിലെത്തി. ഇവിടെ ചിത്രീകരണം പുരോഗമിക്കുന്ന മോഹൻലാൽ ചിത്രം 'ഒടിയ'െൻറ സെറ്റും അദ്ദേഹം സന്ദർശിച്ചു. നിക്കിനൊപ്പം ലോസ് ആഞ്ജൽസ് ടൈം പത്രത്തിെൻറ ഫോട്ടോ എഡിറ്റർ റൗൾ റോയും ഉണ്ടായിരുന്നു. തങ്ങളെ കാണാനെത്തിയവർക്കൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞും ഒന്നര മണിക്കൂർ മനയിൽ ചെലവഴിച്ചു. മോഹൻ ലാലിന് പുറമെ ചിത്രത്തിെൻറ സംവിധായകൻ ശ്രീകുമാർ മേനോനും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഇവരെ സ്വീകരിച്ചു. സ്ഥലത്തെത്തിയ നടൻമാരായ പ്രകാശ് രാജ്, നേരൻ, രവീന്ദ്രൻ എന്നിവരുമായി സൗഹൃദം പങ്കിട്ടു. സെറ്റിലൊരുക്കിയ കേരളീയ ഭക്ഷണം കഴിച്ച നിക്ക് സിനിമ ചിത്രീകരണം പകർത്താനും മറന്നില്ല. കേരളത്തെ കുറിച്ച് ലോകനിലവാരത്തിലുള്ള ഡോക്യുമെൻററി നിർമിക്കാൻ ഉദ്ദേശിക്കുന്നതായും ഇതിനായി അടുത്ത വർഷം വീണ്ടും കേരളത്തിൽ വരുമെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തിരിച്ച് പോകുമ്പോൾ വഴിയിൽ നടി മഞ്ജുവാര്യരോടും സൗഹൃദം പങ്കിട്ടു. സംസ്ഥാന സർക്കാർ അതിഥിയായതിനാൽ പി.ആർ.ഡി, മീഡിയ അക്കാദമി ഉദ്യേഗസ്ഥരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story