Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2018 5:29 AM GMT Updated On
date_range 2018-03-16T10:59:59+05:30കിണറ്റില്‍ വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു
text_fieldsകൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂരില്‍ കിണറ്റില്‍ വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു. പെരുമണ്ണൂര്‍ അടിമനപ്പറമ്പില്‍ സുബ്രഹ്മണ്യൻ (55), ഭാര്യ ശാന്ത (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. അമ്പത് അടിയിലധികം ആഴമുള്ള കിണറ്റിലേക്കാണ് വീണത്. കുന്നംകുളത്ത് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊടി നശിപ്പിച്ചതിൽ പ്രതിഷേധിച്ചു കൂറ്റനാട്: വടക്കേതൊഴുക്കാട് മുതല്‍ ആമക്കാവ് വരെ സ്ഥാപിച്ചിരുന്ന സി.പി.എമ്മിെൻറയും ഡി.വൈ.എഫ്.ഐയുടെയും കൊടിയും ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം നാഗലശ്ശേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊഴുക്കാടു മുതല്‍ പെരിങ്ങോട് വരെ പ്രകടനം നടത്തി. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമെന്ന് പറയപ്പെടുന്നു. പെരിങ്ങോട് നടന്ന യോഗം ഏരിയ സെക്രട്ടറി വി.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഐദ്രു അധ്യക്ഷത വഹിച്ചു. വി.വി. ബാലചന്ദ്രന്‍ സ്വാഗതവും കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. ചാലിശ്ശേരി പൊലീസില്‍ പരാതി നൽകി. ആർ.എസ്.എസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. വയൽ നികത്തൽ; അഡീഷനൽ തഹസിൽദാർ സന്ദർശിച്ചു കൂറ്റനാട്: മേഴത്തൂർ കോടനാട് സ്വകാര്യവ്യക്തി വയൽ നികത്തി ടാർ മിക്സിങ് കമ്പനി തുടങ്ങിയ സംഭവത്തിൽ അഡീഷനൽ തഹസിൽദാറും സംഘവും പരിശോധന നടത്തി. സ്ഥലം എം.എൽ.എ കൃഷിമന്ത്രിക്ക് നൽകിയ പരാതിയിൽ മന്ത്രി നടപടിക്കായി കലക്ടർക്ക് നിർദേശം നൽകിയിരുന്നു. അതിെൻറ ഭാഗമായാണ് തഹസിൽദാറും സംഘവും സ്ഥലത്തെത്തിയത്.
Next Story