Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിത്യരോഗികൾക്ക്...

നിത്യരോഗികൾക്ക് കൈത്താങ്ങായി ഓട്ടോതൊഴിലാളികൾ

text_fields
bookmark_border
അലനല്ലൂർ: കർക്കിടാംകുന്ന് ആലുങ്ങൽ മാക്സ് കിഡ്നി ഫൗണ്ടേഷ‍​െൻറ വൺ ഡേ വൺ ഡയാലിസിസ് പദ്ധതിക്ക് കൈത്താങ്ങായി ഓട്ടോ തൊഴിലാളികൾ രംഗത്തെത്തി. വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നൽകുന്ന പദ്ധതിയാണ് മാക്സ് കിഡ്നി ഫൗണ്ടേഷൻ നടത്തുന്നത്. പദ്ധതിക്ക് പണം കണ്ടെത്താൻ ഒരുദിവസത്തെ മുഴുവൻ വരുമാനവും ഓട്ടോ തൊഴിലാളികൾ സംഭാവന ചെയ്തു. പത്തോളം ഓട്ടോ തൊഴിലാളികൾ സ്വന്തം കുടുംബത്തി​െൻറ പരാധീനതകൾ മാറ്റാൻ പെടാപാട് പെടുമ്പോഴും ഇത്തരം സൽ പ്രവൃത്തികൾക്കായി തങ്ങളുടെ ഒരുദിവസത്തെ മുഴുവൻ വരുമാനവും മാറ്റിവെക്കുന്നത് ഉദാത്ത മാതൃകയാണെന്ന് മാക്സ് കിഡ്നി ഫൗണ്ടേഷൻ രക്ഷാധികാരികളായ മാധവൻ, റഫീഖ് എന്നിവർ അഭിപ്രായപ്പെട്ടു. ഓട്ടോതൊഴിലാളികളായ പോക്കർ, സുരേഷ്, ആസാദ്, ആയൂബ, സുന്ദരൻ, ഷിനോജ്, ഷിഹാബ്, ഹമീദ്, ഗഫൂർ, മൊയ്തീൻ, ശിഹാബ്, ഹമീദ്‌, ഉണ്ണികൃഷ്ണൻ, ഫിറോസ്, ദിനേഷ്, മണികണ്ഠൻ, ഷാഫി, മുസ്തഫ എന്നിവർ ചേർന്ന് സ്വരൂപിച്ച 18,000 രൂപ മാക്സ് കിഡ്നി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story