Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:44 AM GMT Updated On
date_range 2018-03-15T11:14:59+05:30കാടുമൂടി പൊതുകിണർ, അനക്കമില്ലാതെ അധികൃതർ
text_fieldsപറളി: ആരോഗ്യകേന്ദ്രം കോമ്പൗണ്ടിലെ നാൽപത് വർഷം പഴക്കമുള്ള പൊതുകിണർ കാടുമൂടിയും പാഴ്വസ്തുക്കൾ നിറഞ്ഞും മലിനമായി കിടക്കുന്നു. ആരോഗ്യപ്രവർത്തകരുടെ ബോധവൽകരണ പ്രവർത്തനം സജീവമായ ഇടത്താണ് ഈ കിണറെന്നതും ശ്രദ്ധേയമാണ്. പറളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിെൻറ പ്രധാന ഓഫിസിന് തൊട്ടടുത്തുള്ള പൊതുകിണറാണ് ആർക്കും ഉപകാരമില്ലാതെ കൊതുകുവളർത്തൽ കേന്ദ്രമായി മാറിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പറളി മണ്ഡലം കമ്മിറ്റി 'എന്നെ സംരക്ഷിക്കൂ ഞാൻ നിങ്ങളുടെ ദാഹമകറ്റാം' എന്ന പ്രതിഷേധ ബാനർ സ്ഥാപിച്ചു. എച്ച്. അബ്ദുല്ല, കെ.ആർ. ചന്തു, മണികണ്ഠൻ, ഗുരുവായൂരപ്പൻ, അയ്യൂബ് രമേശ്, ഹുസൈൻ എന്നിവർ ബാനർ സ്ഥാപിക്കാൻ നേതൃത്വം നൽകി. 'തടയണ നിർമാണത്തിലെ അപാകത അന്വേഷിക്കണം ' മങ്കര: നിർമാണം പൂർത്തീകരിക്കാത്ത മങ്കര റെയിൽവെ സ്റ്റേഷൻ കണ്ണങ്കടവ് തടയണയുടെ നിർമാണത്തിലെ അപാകതയെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച-ബി.ജെ.പി നേതാക്കൾ പ്രതിഷേധവുമായി തടയണയിലെത്തി. തടയണ ഉടൻ പൂർത്തീകരിക്കണമെന്നും തടയണ നിർമാണത്തിൽ അപാകതകൾ ഉണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വേണ്ടിവന്നാൽ വിജിലൻസിനെ സമീപിക്കുമെന്നും നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് കണ്ണങ്കടവ് തടയണ നേതാക്കൾ സന്ദർശിച്ചത്. ബി.ജെ.പി ജില്ല സെക്രട്ടറി പി. രാജീവ് മാസ്റ്റർ, യുവമോർച്ച ജില്ല സെക്രട്ടറി എ. ബിഥിൻ, രജീഷ്, കെ. ശബരി, ടി.പി. സജിൽ, മാങ്കുറുശി മണികണ്ഠൻ, എം.പി. രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായി എത്തിയത്. ദേശീയപാതയിൽ രണ്ട് അപകടം; നാല് പേർക്ക് പരിക്കേറ്റു ആലത്തൂർ: ദേശീയപാതയിൽ സ്വാതി ജങ്ഷനിലുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാലുപേർക്ക് പരിക്കേറ്റത്. ഒലവക്കോട് രമാദേവിനഗർ സുപ്രഭാതത്തിൽ ഗോപിനാഥൻ (60), ഭാര്യ സുജാത (53), കൊടുവായൂർ കാക്കയൂർ സന്തോഷ് (32), ഭാര്യ വിദ്യ(28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂർ ക്രസൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത ഇരട്ടകുളം ജങ്ഷനിലും അപകടമുണ്ടായി. ലോറിയും മൂന്ന് കാറുകളുമാണ് അപകടത്തിൽപെട്ടത്. ആദ്യം ലോറി മുന്നിൽ പോവുകയായിരുന്ന കാറിൽ ഇടിക്കുകയും തുടർന്ന്, നിയന്ത്രണം തെറ്റിയ കാർ അതിന് മുന്നിൽ പോവുകയായിരുന്ന കാറുകളെ ഇടിക്കുകയുമായിരുന്നു. എന്നാൽ, ആർക്കും പരിക്കില്ല. സ്വാതി ജങ്ഷനിൽ ഉച്ചക്ക് 1.40നും ഇരട്ടകുളം ജങ്ഷനിൽ 2.30നുമാണ് അപകടം. അപകടസമയത്ത് മഴ പെയ്തിരുന്നതിനാൽ റോഡിലെ വഴുക്കലാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Next Story