കോൺഗ്രസ് കൺ​െവൻഷൻ

05:42 AM
14/03/2018
പട്ടാമ്പി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വർഗീയ-അക്രമ രാഷ്ട്രീയവും വികസന മുരടിപ്പും കേരള ജനത മടുത്തെന്ന് ഡി.സി.സി. പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു. ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയോടനുബന്ധിച്ച് നിയോജക മണ്ഡലം കൺെവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ.പി. രാമദാസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ സി.പി. മുഹമ്മദ്, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.എസ്.ബി.എ. തങ്ങൾ, സി. സംഗീത, കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണികൃഷ്ണൻ, ഇ.ടി. ഉമ്മർ, വി. വേലായുധൻ, വി. അഹമ്മദ് കുഞ്ഞി, അസീസ്, സി. മോഹൻദാസ്, സതീഷ് പുതുപ്പറമ്പിൽ, നീലടി സുധാകരൻ, വി.എം. മുസ്തഫ, രാധാകൃഷ്ണൻ, ഗോപിനാഥ്, എ.കെ. അക്ബർ, കെ.വി. മുഹമ്മദലി, കളത്തിൽ ദാവൂദ്, ഗഫൂർ, മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു.
Loading...
COMMENTS