അറബിക് അസോസിയേഷൻ ഉദ്ഘാടനം

05:42 AM
14/03/2018
പട്ടാമ്പി: വിദ്യാഭ്യാസമാണ് സമൂഹത്തിന് ദിശാബോധം നൽകുന്നതെന്നും കാലാനുസൃതമായ പഠനപ്രവർത്തനങ്ങളിലൂടെയേ ഗുണമേന്മയുള്ള വിദ്യാഭ്യാസം സാധ്യമാവൂവെന്നും പട്ടാമ്പി മുൻസിപ്പൽ ചെയർമാൻ കെ.പി. വാപ്പുട്ടി പറഞ്ഞു. ഗവ. സംസ്കൃത കോളജിലെ അറബിക് അേസാസിയേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. എസ്. ഷീല അധ്യക്ഷത വഹിച്ചു. അറബിക് വകുപ്പ് മേധാവി ഡോ. പി. അബ്ദു, ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ സി.എ.എം.എ. കരീം, കെ.പി.എ. റസാഖ് ശങ്കരമംഗലം, അറബിക് അസോസിയേഷൻ സെക്രട്ടറി കെ. അഷ്റഫ്, അലി വാഫി, നാസർ അൻസാരി എന്നിവർ സംസാരിച്ചു. പട്ടാമ്പി അക്ബർ ട്രാവൽസ് മാനേജർ പി. നിസാർ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി.
Loading...
COMMENTS