കരിമ്പ ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതി വിപുലീകരണം യാഥാർഥ്യമായില്ല

05:42 AM
14/03/2018
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ വിപുലീകരണം അനന്തമായി നീളുന്നു. കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടും മൂന്ന് പതിറ്റാണ്ട് കാലം പഴക്കമുള്ള പദ്ധതിയുടെ ആധുനികവത്കരണം എങ്ങുമെത്തിയിട്ടില്ല. നിലവിൽ തുപ്പനാട് പുഴയിലെ വെള്ളം പമ്പ് ചെയ്ത് കല്ലടിക്കോട് ടി.ബിയിലും ഇടക്കുർശ്ശിയിലുമുള്ള ശുദ്ധജല സംഭരണികളിൽ എത്തിച്ച് വിതരണം ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്. കോൺക്രീറ്റ് പൈപ്പുകൾ പൊട്ടുന്നത് പലപ്പോഴും ജലവിതരണത്തിന് തടസ്സമാകുന്നു. കരിമ്പ കുടിവെള്ള പദ്ധതിയുടെ പോരായ്മകൾ പരിഹരിക്കുന്നതോടൊപ്പം കാഞ്ഞിരപ്പുഴ അണക്കെട്ടിലെ വെള്ളമെത്തിച്ച് ആധുനിക ഫിൽറ്റർ പ്ലാൻറ് സ്ഥാപിച്ച് ശുദ്ധീകരിച്ച് കരിമ്പ ഗ്രാമപഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ കെ.വി. വിജയദാസ് എം.എൽ.എ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
Loading...
COMMENTS