Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലതിക സുഭാഷിന് സ്വീകരണം

ലതിക സുഭാഷിന് സ്വീകരണം

text_fields
bookmark_border
മലപ്പുറം: സംസ്ഥാന മഹിള കോണ്‍ഗ്രസ് പ്രസിഡൻറായി ചുമതലയേറ്റ ലതിക സുഭാഷിന് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. രാഷ്ട്രീയത്തോടൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമായി പങ്കാളികളാവണമെന്നും എങ്കിലേ മഹിള കോണ്‍ഗ്രസിന് ജനകീയമുഖം കൈവരൂവെന്നും അവര്‍ പറഞ്ഞു. എ.ഐ.സി.സി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ഫാത്തിമ റോഷ്ന, ഡോ. എം. ഹരിപ്രിയ എന്നിവരെയും അനുമോദിച്ചു. മികച്ച പൊതുപ്രവര്‍ത്തക പുരസ്കാരം ലഭിച്ച ഇന്ദിരാഭായ് ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. വി.എ. കരീം, ഫാത്തിമ ബീവി, ബീന ജോസഫ്, പത്മിനി ഗോപിനാഥ്, അനിത കിഷോര്‍, ഷറീന ഇഖ്ബാൽ, ഗീത, സക്കീന, പുഷ്പ, ഷക്കീല, സഫിയ, പ്രസന്നകുമാരി, സുലൈഖ, വനജ, മൈമൂന, രാജി, അനിത എന്നിവര്‍ സംസാരിച്ചു. ആലിപ്പറ്റ ജമീല സ്വാഗതവും ശോഭന ഗോപി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story