Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമധുവി​െൻറ കൊലപാതകം: ...

മധുവി​െൻറ കൊലപാതകം: അന്വേഷണവിവരം പ്രധാനമന്ത്രിയെ അറിയിക്കും ^സുരേഷ് ഗോപി

text_fields
bookmark_border
മധുവി​െൻറ കൊലപാതകം: അന്വേഷണവിവരം പ്രധാനമന്ത്രിയെ അറിയിക്കും -സുരേഷ് ഗോപി അഗളി: ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിലെ അന്വേഷണ പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിക്കുമെന്ന് സുരേഷ് ഗോപി എം.പി. ഞായറാഴ്ച രാവിലെ മുക്കാലി ചിണ്ടക്കി ഊരിലെ മധുവി​െൻറ വീട്ടിലെത്തി മാതാവ് മല്ലിയെയും സഹോദരിമാരെയും ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് അന്വേഷണത്തിൽ ആശങ്കയുണ്ടെന്ന് കുടുംബാംഗങ്ങൾ എം.പിയെ അറിയിച്ചു. ആശങ്ക പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മുക്കാലിയിൽ വിവിധ ആദിവാസി സംഘടനനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ്, ജനറൽ സെക്രട്ടറി മനോജ്, എ. സുകുമാരൻ, ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story