Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപയ്യനാട്...

പയ്യനാട് സ്​റ്റേഡിയത്തിൽ സ്​ഥിരം ഫ്ലഡ്​ലിറ്റ്​; ടെൻഡർ ഉടൻ

text_fields
bookmark_border
മഞ്ചേരി: ജില്ല സ്പോർട്സ് കൗൺസിലിന് കീഴിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഫ്ലഡ്ലിറ്റ് സ്ഥാപിക്കാനുള്ള ടെൻഡർ ഈ മാസം വിളിക്കും. 4.1 കോടി രൂപ അടങ്കലുള്ള ടെൻഡർ വൈകുന്നതിൽ പ്രതിഷേധമുയർന്നതോടെയാണ് സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. ഫ്ലഡ്ലിറ്റ് സംവിധാനമില്ലാത്തതിനാൽ പ്രധാന ടൂർണമ​െൻറുകൾക്കും മറ്റ് മത്സരങ്ങൾക്കും വേദിയാവാനുള്ള അവസരം പയ്യനാട് സ്റ്റേഡിയത്തിന് നഷ്ടമായിരുന്നു. 2014ൽ ഫെഡറേഷൻ കപ്പ് ഫുട്ബാളിന് പയ്യനാട് വേദിയായിരുന്നു. ടൂർണമ​െൻറിലെ എല്ലാ മത്സരങ്ങൾക്കും കാണികൾ ഒഴുകിയെത്തി. അന്ന് താൽക്കാലിക ഫ്ലഡ്ലിറ്റ് സൗകര്യത്തിലാണ് മത്സരം നടത്തിയത്. അതിനാൽതന്നെ ഫൈനൽ മത്സരം കൊച്ചിയിലായിരുന്നു. സ്റ്റേഡിയത്തോടനുബന്ധിച്ച ഹോസ്റ്റലി​െൻറ നിർമാണപ്രവൃത്തികൾക്ക് 76 ലക്ഷം രൂപയുടെയും മൈതാനം വൃത്തിയാക്കാൻ 20 ലക്ഷം രൂപയുടെയും പ്രവൃത്തിക്കും ടെൻഡർ വിളിക്കുന്നുണ്ട്. ബാസ്കറ്റ്ബാൾ കോർട്ടും നിർമിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story