Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ലും പച്ചക്കറിയും...

നെല്ലും പച്ചക്കറിയും പിന്നെ പരിപ്പും ഇപ്പോൾ കാരറ്റും വിളയൂരിൽ

text_fields
bookmark_border
പട്ടാമ്പി: വിളയൂരിൽ കാരറ്റും വിളയും. തരിശിട്ട നിലത്ത് കൂട്ടുകൃഷിയിലൂടെ നെല്ലും പച്ചക്കറിയും കൃഷിയിറക്കി വൻ വിജയം കൊയ്ത കുടുംബശ്രീയുടെ പരിപ്പ് കൃഷി വാർത്താപ്രാധാന്യം നേടിയിരുന്നു. പരിപ്പിനെയും പിന്നിലാക്കി ഇതാ ശീതകാലവിളയായ കാരറ്റും വിളയൂരി‍​െൻറ മണ്ണിനെ പ്രണയിക്കുന്നു. എടപ്പലം ഉള്ളാറ്റപ്പാടം പാടശേഖര സമിതി സെക്രട്ടറിയും കാർഷിക വികസന സമിതി അംഗവുമായ കെ. സേതുമാധവ‍​െൻറ കൃഷിയിടത്തിലാണ് കാരറ്റ് വിളവെടുത്തത്. പഞ്ചായത്തിന് ലഭിച്ച ജൈവ പഞ്ചായത്ത് അവാർഡ് തുകയിൽനിന്ന് 15 വാർഡുകളിലെ നൂറുകർഷകർക്കായി ശീതകാല പച്ചക്കറി ഇനങ്ങളിൽപ്പെട്ട കാബേജ്, കോളിഫ്ലവർ, കാരറ്റ് എന്നിവ വിതരണം ചെയ്തിരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായാണ് ഈ വർഷം കാരറ്റ് കൃഷി ചെയ്തത്. കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് കൃഷി ഓഫിസർ വി.പി. സിന്ധുവി​െൻറ നേതൃത്വത്തിലുള്ള കൃഷിഭവനും കെ. മുരളി നയിക്കുന്ന ഭരണസമിതിയും.
Show Full Article
TAGS:LOCAL NEWS 
Next Story