Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 10:38 AM IST Updated On
date_range 12 March 2018 10:38 AM ISTസ്കൂൾ വാർഷികവും യാത്രയയപ്പും
text_fieldsbookmark_border
പുറത്തൂർ: ഗവ. വെൽഫെയർ സ്കൂൾ 63ാം വാർഷികാഘോഷവും സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഗീത ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് സൗദ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗീത ടീച്ചർക്ക് മന്ത്രി ഉപഹാരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. സുധാകരൻ, പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൻ പ്രീത പുളിക്കൽ, ബ്ലോക്ക് മെംബർ കെ. ഉമ്മർ, വാർഡ് മെംബർ കെ.ടി. സിന്ദു, ബി.പി.ഒ ആർ.പി. ബാബുരാജ്, പി. കുഞ്ഞിമൂസ, എ.പി. അബ്ദുല്ലക്കുട്ടി, ടി.പി. മുസ്തഫ മാസ്റ്റർ, ബിനോയ് പോൾ, മജീദ് ഇല്ലിക്കൽ, പി.പി. ജയാനന്ദൻ, പി.പി. ജിനീഷ്, സുജിത്ത്, സാജിത, ഗീത ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി.വി. മഹേഷ് സ്വാഗതവും ബ്യൂന ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി അംഗൻവാടി, സ്കൂൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി. വേനലിൽ മുൻകരുതൽ നിർദേശവുമായി ഡോക്ടർമാർ തിരൂർ: വേനൽ രൂക്ഷമാകുന്ന ഘട്ടത്തിൽ സുരക്ഷ മുൻകരുതലുകൾ എടുക്കണമെന്നും സൂര്യാഘാതം ഒഴിവാക്കാൻ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരൂർ ജില്ല ആശുപത്രി ഡോക്ടർമാർ മുന്നറിയിപ്പു നൽകി. തുറസായ സ്ഥലങ്ങളിൽ ജോലി ക്രമീകരണം വരുത്തി കൊടുംവെയിൽ കൊള്ളാതെ സൂക്ഷിച്ചും തിളപ്പിച്ചാറിയ വെള്ളം മാത്രം കഴിച്ചും പ്രതിരോധ മാർഗങ്ങൾ കൈക്കൊള്ളണം. വേനലിൽ ജലലഭ്യത കുറവായതിനാൽ ഹോട്ടലുകളിലും കൂൾബാറുകളിലും ആവശ്യത്തിന് ജലം ലഭ്യമാവില്ല. ഇത്തരമൊരവസ്ഥയിൽ കച്ചവടക്കാർ ദൂരെ നിന്ന് എത്തിച്ച് ഉപയോഗിക്കുന്ന ജലത്തിെൻറ പരിശുദ്ധി വേണ്ടവിധത്തിലാണെന്ന് ഉറപ്പാക്കാൻ പലപ്പോഴും കഴിയില്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. വേനലിൽ കടകളിൽനിന്നുള്ള ശീതളപാനീയങ്ങൾ കഴിക്കുന്നതും നല്ലതല്ല. വേനലിൽ സ്വീകരിക്കേണ്ടതായ മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ജില്ല ആശുപത്രിയിൽ ബോർഡുകൾ സ്ഥാപിക്കും. കൂടിയാലോചന യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ്, ഡോ. എൻ. ഹക്കീം, ഡോ. കൃഷ്ണദാസ്, ഡോ. കെ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story