Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെന്നല...

തെന്നല പി.എച്ച്.സിയിലേക്കുള്ള ആംബുലൻസ് കൈമാറി

text_fields
bookmark_border
തിരൂരങ്ങാടി: തെന്നല പഞ്ചായത്തിലെ ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ഹോം കെയർ പദ്ധതിക്ക് വേണ്ടി അനുവദിച്ച ആംബുലൻസ് സമർപ്പിച്ചു. തെന്നല മെഡിക്കൽ ഓഫിസർ ഡോ. ടി. ദിവ്യക്ക് ഇ.ടി. മുഹമ്മദ് ബഷീർ എം.പി താക്കോൽ കൈമാറി. എം.പിയുടെ 2016-17 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആംബുലൻസ് വാങ്ങിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീന കരുമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.കെ. കോയാമു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. അബ്ദുൽ ഗഫൂർ, ടി.വി. മൊയ്തീൻ, ശരീഫ് വടക്കയിൽ, വി.എസ്. ബാവഹാജി, വി.എം. മജീദ്, ഹെൽത്ത് ഇൻസ്പെക്ടർ കുട്ടിഹസൻ, അരിമ്പ്ര മുക്താർ, പി.പി. അഫ്സൽ, പി.ടി. ബീരാൻ മാസ്റ്റർ, ശംസുദ്ദീൻ പൂക്കിപ്പറമ്പ്, ശിഹാബ് മാതോളി, സമാൻ മങ്കട, ടി.വി. നൗഷാദ്, അക്കര നാസർ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story