Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightMK നാല്...

MK നാല് കുടുംബങ്ങൾക്ക്​ താങ്ങായി കിങ്സ് ക്ലബ്

text_fields
bookmark_border
നാല് കുടുംബങ്ങൾക്ക് താങ്ങായി കിങ്സ് ക്ലബ് നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ കിങ്‌സ് സദ്ദാം ജങ്ഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരുണ‍്യവഴിയിൽ മാതൃകപ്രവർത്തനവുമായി രംഗത്ത്. ക്ലബി‍​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'കൈത്താങ്ങ് -2018' എന്ന പേരിൽ പഞ്ചായത്തിലെ നിർധനരായ നാല് കുടുംബങ്ങളെ ക്ലബ് ഏറ്റെടുക്കുകയും ഭക്ഷണകിറ്റ് വിതരണം നടത്തുകയും ചെയ്തു. വാർഷികത്തോടനുബന്ധിച്ച് എ.ജെ ആയുർവേദ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ആയുർവേദ ചികിത്സ ക്യാമ്പും മരുന്ന് വിതരണവും നടത്തി. 'കൈത്താങ്ങ്' ചാലിയാർ പാലിയേറ്റിവ് ചെയർമാൻ കൂരിമണ്ണിൽ ഷൗക്കത്തും ആയുർവേദ ചികിത്സ ക്യാമ്പ് പഞ്ചായത്ത് മെംബർ തോണിക്കടവൻ ഷൗക്കത്തും ഉദ്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികൾ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story