Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോക വൃക്കദിനം ആചരിച്ചു

ലോക വൃക്കദിനം ആചരിച്ചു

text_fields
bookmark_border
പാലക്കാട്: ലോക വൃക്കദിനത്തിനോടനുബന്ധിച്ച് മഹാത്മാഗാന്ധി എജുക്കേഷനൽ സൊസൈറ്റിയിലെ പാരാമെഡിക്കൽ വിദ്യാർഥികൾ ബോധവത്കരണ സന്ദേശയാത്രയും യോഗവും നടത്തി. ഡോ. ഹേമ വാരിയർ യോഗം ഉദ്ഘാടനം ചെയ്തു. കെ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പി.എം. മുഹമ്മദ് അഷറഫ്, ഡോ. വി. ഉഷ, ഡോ. വിജയൻ, ഡോ. അമൃതരാജ്, ശശികുമാർ, എസ്. നായർ, അഞ്ജു എന്നിവർ സംസാരിച്ചു. നിരപരാധികളെ പീഡിപ്പിക്കാൻ അനുവദിക്കില്ല -ലീഗ് പാലക്കാട്: മണ്ണാർക്കാട്ടെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹർത്താലിൽ കരിമ്പ, കല്ലടിക്കോട് ഭാഗങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ നിരപരാധികളായ പ്രവർത്തകരെ പീഡിപ്പിക്കാനുള്ള പൊലീസ് ശ്രമം അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല, ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം എന്നിവർ പറഞ്ഞു. അന്നേദിവസം സംഭവസ്ഥലത്തും നാട്ടിലും ഇല്ലാത്തവരെ പോലും പ്രതിചേർത്തിരിക്കുകയാണ്. പ്രതികളെ പിടിക്കാനെന്ന പേരിൽ പൊലീസ് വീടുകൾ കയറിയിറങ്ങി ജനങ്ങളുടെ സ്വൈര്യജീവിതം തകർക്കുകയാണെന്നും ഇവർ ആരോപിച്ചു. വീടുകളിലും ബന്ധുവീടുകളിലും കയറി സംഭവവുമായി ബന്ധമില്ലാത്തവരെ പീഡിപ്പിക്കാനുള്ള ശ്രമം തുടർന്നാൽ പ്രത്യക്ഷ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story