Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരുനാവായ പഞ്ചായത്ത്...

തിരുനാവായ പഞ്ചായത്ത് വികസന സെമിനാർ: സ്ത്രീ ശാക്തീകരണത്തിന്​ മുൻഗണന

text_fields
bookmark_border
തിരുനാവായ: സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകിയും ദാരിദ്ര്യ നിർമാർജനത്തിനും പട്ടികജാതി വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കും പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്തും ഗ്രാമ പഞ്ചായത്ത് 2018-19 വർഷത്തെ കരട്രേഖ വികസന സെമിനാറിൽ അവതരിപ്പിച്ചു. തരിശുനിലങ്ങളിൽ നെൽകൃഷി വ്യാപനം, തോടുകളുടെയും കുളങ്ങളുടെയും നവീകരണം, പുഴ സംരക്ഷണം, താമരകൃഷി പ്രോത്സാഹനം, പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണന സംവിധാനം, ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സഹായം, സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങൾ ഹൈടെക് സംവിധാനത്തിലേക്കുയർത്തൽ, ബാലസൗഹൃദ പഞ്ചായത്ത്, യുവശ്രീ സ്വയംസംരംഭകത്വ പ്രോത്സാഹന പദ്ധതി, 58 റോഡുകളുടെ നവീകരണം, എസ്.സി കോളനികളിലെ അടിസ്ഥാനസൗകര്യ വികസനം എന്നിവക്കും മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ഗ്രാമ പഞ്ചായത്ത് മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി നിർവഹിച്ചു. സ്ഥിരംസമിതി ചെയർമാൻ ആയപ്പള്ളി ശംസുദ്ദീൻ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് ആനി ഗോഡ്്ലീഫ്, ജില്ല പഞ്ചായത്തംഗം വെട്ടം ആലിക്കോയ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മുളക്കൽ മുഹമ്മദലി, സി.പി. സൈഫുന്നിസ, എ.പി. രവീന്ദ്രൻ, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാന്മാരായ കെ.വി. അബ്ദുൽ ഖാദർ, സൂർപ്പിൽ സുബൈദ, പഞ്ചായത്തംഗങ്ങളായ ടി. വേലായുധൻ, പറമ്പിൽ നാസർ, യൂത്ത് കോഒാഡിനേറ്റർ നാസർ കൊട്ടാരത്ത്, ഡോ. അനിൽ പിഷാരടി, ടി.കെ. അലവിക്കുട്ടി, നസീബ് അനന്താവൂർ, എം.പി. മുഹമ്മദ് കോയ, പറമ്പിൽ ഇബ്രാഹിം, ഹനീഫ താഴത്തറ, കെ.പി. അലവി, യാഹുട്ടി കാദനങ്ങാടി, സി. മൊയ്തീൻ, വി.പി. കുഞ്ഞാലി, പി.പി. ലീല, പഞ്ചായത്ത് സെക്രട്ടറി യു. ഷീല എന്നിവർ സംസാരിച്ചു. ഇ. അഹമ്മദ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ശബ്ദം -മുനവ്വറലി തങ്ങൾ താനൂർ: ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ ഉറച്ച ശബ്ദമായിരുന്നു ഇ. അഹമ്മദെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. അപൂർവനേട്ടങ്ങൾക്ക് ഉടമയാണ് അദ്ദേഹം. ഒഴൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് തെയ്യാലയിൽ സംഘടിപ്പിച്ച 'ലോകത്തോളം ഉയർന്ന ഇ. അഹമ്മദ് സാഹിബ്' എന്ന ചരിത്രപ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷമീർ കോറാട് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ ചരിത്രപ്രഭാഷണം നടത്തി. പി.കെ. പോക്കർ ഹാജി, കെ.എൻ. മുത്തുക്കോയ തങ്ങൾ, എം.പി. അഷ്റഫ്, നൂഹ് കരിങ്കപ്പാറ, റഷീദ് മോര്യ, വി.കെ.എ. ജലീൽ, എൻ. ജാബിർ, ബിയ്യാത്തീൽ സൈതലവി ഹാജി, പി.എൻ. കുഞ്ഞാവു ഹാജി, സി.പി. ജമാൽ, പി.കെ. ഇസ്മായിൽ, ഉസ്മാൻ മച്ചിങ്ങൽ, സൈതലവി തൊട്ടിയിൽ, അനീസ് മേനാട്ടിൽ, പി.പി. ജാഫറലി, സിറാജുദ്ദീൻ നദ്വി, അലി പട്ടാക്കൽ, ഹക്കീം തങ്ങൾ, ജാബിർ നെച്ചിക്കാട്ട്, സി.എച്ച്. സൽമാൻ, ഫാസിൽ പെരുഞ്ചേരി, അഷ്റഫ് ഊരോത്തിയിൽ, നവാസ് ഒഴൂർ, സഹദ് കുന്നത്തൊടി എന്നിവർ സംസാരിച്ചു. വനിതദിന സന്ദേശ പരിപാടി പട്ടർനടക്കാവ്: ഖിദ്മത്ത് ആർട്സ് ആൻഡ് സയൻസ് കോളജ് സ്ത്രീ ശാക്തീകരണ സംഘത്തി​െൻറ ആഭിമുഖ്യത്തിൽ സ്ത്രീസുരക്ഷ വിഷയത്തിൽ വനിതദിന സന്ദേശ പ്രഭാഷണവും ടോക്ഷോയും നടത്തി. പ്രിൻസിപ്പൽ ഡോ. സി.എച്ച്. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ കെ.എ. ഉമർകുട്ടി പ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് സുഹൈൽ, പ്രഫ. ജംഷീർ, പ്രഫ. ജാനറ്റ്, എം.കെ. വഹീദ, സനൂപ്, ഹനീഫ എന്നിവർ സംസാരിച്ചു. തിരുനാവായ പഞ്ചായത്തിൽ പ്രസിഡൻറായും വൈസ് പ്രസിഡൻറായും 25 വർഷത്തിലധികമായി തുടരുന്ന ആനി ഗോഡ്ലീഫിനെ കോളജ് ചെയർമാൻ എം.പി. മുഹമ്മദ് കോയ ആദരിച്ചു. ടോക്ഷോ മത്സരത്തിൽ ജിസാന തെസ്നി, ആയിഷ റംസി എന്നിവർ ഒന്നാം സ്ഥാനവും നിഷാന ഷെറിൻ, ഷെഫീല എന്നിവർ രണ്ടാം സ്ഥാനവും എം. റിഷാന, ഫാത്തിമ ഷഹന എന്നിവർ മൂന്നാം സ്ഥാനവും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story