Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാമ്പിയിൽ കവിതയുടെ...

പട്ടാമ്പിയിൽ കവിതയുടെ കാർണിവലിന് ഇന്ന്​ തുടക്കം

text_fields
bookmark_border
പട്ടാമ്പി: ഗവ. സംസ്‌കൃത കോളജ് മലയാള വിഭാഗത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കവിതയുടെ കാർണിവൽ വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് കോളജിൽ പ്രശസ്ത േഫാട്ടോഗ്രാഫർ റാം റഹ്മാൻ ഉദ്ഘാടനം ചെയ്യും. കന്നഡ നാടക സംവിധായകൻ പ്രസന്ന വിശിഷ്ടാതിഥിയാകും. മൂന്ന് ദിവസങ്ങളിലായി മൂന്ന് വേദികളിലായാണ് കാർണിവൽ. വെള്ളിയാഴ്ച പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും. നാടൻപാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, ഗോത്രസമൂഹ കവിത തുടങ്ങിയ വിഷയങ്ങളിൽ എൻ. പ്രഭാകരൻ, ടി.കെ. ഹംസ, വി. മുസഫർ അഹമ്മദ്, വീരാൻകുട്ടി, കെ.ഇ.എൻ തുടങ്ങിയവർ പ്രഭാഷണം നടത്തും. കോളജ് വിദ്യാർഥികൾക്കായി സർവകലാശാല യൂനിയ​െൻറ സഹകരണത്തോടെ തെരഞ്ഞെടുത്ത 25 വിദ്യാർഥികൾക്ക് മൂന്നുദിവസത്തെ കവിത ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ചിത്രരചന ക്യാമ്പും നടക്കും. കെ സുധീഷ്‌കുമാർ, സക്കീർ ഹുസൈൻ, ഷാജി അപ്പുക്കുട്ടൻ, പ്രേംജി, സുരേഷ് ഡാവിഞ്ചി, ഡോ. കൽക്കി സുബ്രഹ്മണ്യം, അഞ്ജു ആചാര്യ, രാജേഷ് മോൻജി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട് പോയട്രി പെർഫോമൻസ്, പ്രകാശ് ബാരെ ആവിഷ്‌കരിക്കുന്ന തവിട്ടുപ്രഭാതം, കെ.പി. ശശികുമാർ അവതരിപ്പിക്കുന്ന 'രാവണപുത്രി' മോണോഡ്രാമ, പൊറാട്ടുനാടകം, പടയണി എന്നിവയും അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story