Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTനവജാത ശിശുവിന് ആധാർ പദ്ധതിക്ക് ഒറ്റപ്പാലത്ത് തുടക്കം
text_fieldsbookmark_border
ഒറ്റപ്പാലം: 'നവജാത ശിശുവിന് ആധാർ' പദ്ധതിയിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പിറന്ന അനിരുദ്ധൻ എന്ന കുരുന്നിന് ആധാറായി. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് അക്ഷയ ജില്ല പ്രോജക്ട് ഓഫിസിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആധാറെടുത്ത ജില്ലയിലെ ആദ്യ നവജാത ശിശുവാണ് അനിരുദ്ധനെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. വത്സലം വീട്ടിൽ രാജൻ-റിൻസി ദമ്പതികളുടെ മകനാണ് അനിരുദ്ധൻ. വ്യാഴാഴ്ച പുലർച്ച നാലിനാണ് റിൻസി പ്രസവിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് അക്ഷയ കേന്ദ്രത്തിൽനിന്ന് ആളെത്തി കുട്ടിയുടെ ഫോട്ടോ എടുക്കുകയും മാതാപിതാക്കളുടെ വിരലടയാളം രേഖപ്പെടുത്തുകയും ചെയ്തു. അഞ്ചു വയസ്സിലും 15 വയസ്സിലും ആധാർ പുതുക്കണം. നഗരസഭ കൗൺസിലർ ടി.പി. പ്രദീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. അക്ഷയ സംരംഭകൻ മുഹമ്മദ് ഷാഫി, ആശുപത്രി സൂപ്രണ്ട് ഡോ. പ്രവീൺ കുമാർ, ഹോസ്പിറ്റൽ സെക്രട്ടറി വിനോദ് കുമാർ, ആർ.എം.ഒ ഡോ. രാജേഷ്, പി.ആർ.ഒ സിന്ധു, ബിന്ദു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story