Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 10:59 AM IST Updated On
date_range 9 March 2018 10:59 AM ISTഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആനുകൂല്യം നിഷേധിച്ചു; നഗരസഭ സെക്രട്ടറിയെ തടഞ്ഞുവെച്ചു രക്ഷിതാക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുമാണ് സെക്രട്ടറിയെ തടഞ്ഞത്
text_fieldsbookmark_border
ചെര്‍പ്പുളശ്ശേരി : നഗരസഭയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ് കൃത്യമായി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുട്ടികളുടെ രക്ഷിതാക്കളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും നഗരസഭ സെക്രട്ടറിയെ തടഞ്ഞു. സര്‍ക്കാര്‍ ഉത്തരവു പ്രകാരം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വര്‍ഷത്തില്‍ 28,500 രൂപ നല്‍കണം . ഈ വര്‍ഷം 20,000 രൂപയെങ്കിലും നല്‍കണമെന്നും അടുത്തവര്‍ഷം സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള തുക വകയിരുത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഭരണസമിതിയാണ് ആവശ്യമായ തുക വകയിരുത്തേണ്ടതെന്നും തുക വകയിരുത്തുന്ന കാര്യം തിങ്കളാഴ്ചക്കകം നഗരസഭ ഭരണസമിതിയുമായി ആലോചിച്ച് തീരുമാനമറിയിക്കാമെന്നും സെക്രട്ടറി വ്യക്തമാക്കിയതിനെ തുടര്‍ന്ന് രണ്ടുമണിക്കൂറോളം തുടര്‍ന്ന സമരം ഉച്ചക്ക് 12ഓടെ അവസാനിപ്പിക്കുകയായിരുന്നു. അര്‍ഹമായ സ്കോളര്‍ഷിപ് വിതരണം ചെയ്യുമെന്ന തീരുമാനം ഭരണസമിതിയില്‍നിന്ന് ഉണ്ടായില്ലെങ്കില്‍ കുട്ടികളെയുമായി സമരരംഗത്തു വരുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. സമരത്തിന് സ്വയംപ്രഭ ജയരാജൻ, കെ. രാജീവ്കുമാർ, വി. വിനോദ്, സി. അനന്തനാരായണൻ, ടി. അജീഷ്, സച്ചിദാനന്ദൻ, കബീർ, ശ്രീജിത്, വി.പി. സുബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെര്‍പ്പുളശ്ശേരി എസ്.ഐ മുരളീധരെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story