Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൺകരുത്ത് തെളിയിച്ച്...

പെൺകരുത്ത് തെളിയിച്ച് വിദ്യാർഥിനികൾ

text_fields
bookmark_border
കരിങ്ങനാട്: പുതുതലമുറയിലെ പെൺപട ദുർബലരല്ല എന്ന് വിളിച്ചറിയിക്കുന്നതാണ് കരിങ്ങനാട് ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ വിദ്യാർഥിനികളുടെ പ്രകടനങ്ങൾ. ഈ കാലഘട്ടത്തിൽ ജീവിക്കാൻ ഇവ അനിവാര്യമാണെന്ന് ആയോധനകലകൾ അവർ പറയുന്നു. ഈ അധ്യയനവർഷത്തിലാണ് സ്കൂളിൽ കരാേട്ട, വുഷു, യോഗ എന്നിവയുടെ പരിശീലനം ആരംഭിച്ചത്. പുലാമന്തോൾ ഐ.എസ്‌.കെ ഡയറക്ടർ മുഹമ്മദാലിയുടെ ചിട്ടയായ പരിശീലനത്തിൽ ഒരു വർഷം കൊണ്ടുതന്നെ കരുത്തുറ്റ പ്രകടനമാണ് കുട്ടികൾ കാഴ്ചെവച്ചത്. ജില്ലതലത്തിലും സംസ്ഥാനതലത്തിലും നടന്ന യോഗ, വുഷു മത്സരങ്ങളിൽ സ്വർണം നേടിയ മിടുക്കികൾ ഈ കൂട്ടത്തിലുണ്ട്. മൂന്നാം ക്ലാസുകാരി ദിയ സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് ഇനങ്ങളിലും സ്വർണംനേടി ദേശീയ വുഷു ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story