Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:11 AM IST Updated On
date_range 8 March 2018 11:11 AM ISTലോക്കല്‍ സെക്രട്ടറിക്കെതിരെ ആക്രമണം; പാർട്ടി നിലപാടിനെതിരെ പ്രതിഷേധം പുകയുന്നു
text_fieldsbookmark_border
എടപ്പാള്‍: ലോക്കല്‍ സെക്രട്ടറിയെ കമ്പിവടി കൊണ്ട് അടിച്ച് കാല്‍ തകര്‍ത്ത കേസില്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ സി.പി.എം നേതൃത്വം തുടരുന്ന നിസ്സംഗതക്കെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നു. സി.പി.എം വട്ടംകുളം ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്തംഗവുമായ പി. കൃഷ്ണനെ ഫെബ്രുവരി 15ന് രാത്രിയിലാണ് കാറിലെത്തിയ സംഘം കമ്പിവടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും വലതുകാല്‍ അടിച്ചുതകര്‍ക്കുകയും ചെയ്തത്. കുറ്റിപ്പാല പറക്കോട്ടയില്‍ ഭഗവതി ക്ഷേത്ര ഉത്സവം നടന്നുകൊണ്ടിരിക്കെയായിരുന്നു അക്രമം. ഉത്സവത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകനെയും കുടുംബത്തെയും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച പരാതി നിലനില്‍ക്കെയാണ് കൃഷ്ണനെതിരെയുള്ള അക്രമം നടന്നത്. അക്രമിസംഘത്തിലുണ്ടായിരുന്നവരെന്ന് പറഞ്ഞ് സി.പി.എം നാല് ബി.ജെ.പി പ്രവര്‍ത്തകരുടെ പേര് പൊലീസിന് നല്‍കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇവരല്ല യഥാർഥ പ്രതികള്‍ എന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ഊർജിതമാക്കിയതോടെയാണ് ബി.ജെ.പി പ്രതിരോധം സൃഷ്ടിച്ച് രംഗത്തിറങ്ങിയത്. അക്രമത്തില്‍ പങ്കാളിയാണെന്നാരോപിച്ച് എരുവപ്രക്കുന്നിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകെൻറ വീട്ടില്‍ പൊലീസ് എത്തിയത് ബി.ജെ.പി പ്രതിരോധ ആയുധമാക്കി. ഇയാളുടെ ഭാര്യയെ പൊലീസ് മർദിച്ചതായി ആരോപിച്ച് ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയതോടെ പൊലീസ് പ്രതിരോധത്തിലാവുകയും അന്വേഷണം മന്ദഗതിയിലാവുകയും ചെയ്തു. കൃഷ്ണന്‍ അക്രമിക്കപ്പെടുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. പൊലീസ് നയത്തിനെതിരെ പാര്‍ട്ടി നേതൃത്വം നിശ്ശബ്ദത പാലിക്കുന്നതാണ് പാര്‍ട്ടിക്കകത്ത് ഇപ്പോള്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. എടപ്പാള്‍ ഏരിയ സമ്മേളനത്തില്‍ രൂപംകൊണ്ട ചേരിതിരിവ് കൂടുതല്‍ രൂക്ഷമായതിെൻറ ഫലമാണ് നിശ്ശബ്ദതക്ക് കാരണമെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇതിനിടയില്‍ യു.ഡി.എഫ് സി.പി.എമ്മിലെ ചേരിതിരിവ് മുതലെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന വട്ടംകുളം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സി.പി.എം എതിർത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story