Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:02 AM IST Updated On
date_range 8 March 2018 11:02 AM ISTഷൊർണൂർ നഗരസഭയുടെ കടമുറികളും കംഫർട്ട് സ്റ്റേഷനും ആർക്കും വേണ്ട ലേലത്തിനെടുക്കാൻ ആളെത്തിയില്ല
text_fieldsbookmark_border
ഷൊർണൂർ: നഗരസഭയിൽ ലേലത്തിനുവെച്ച കടമുറികൾ ഏറ്റെടുക്കാൻ മൂന്നാം തവണയും ആളെത്തിയില്ല. ഷൊർണൂർ ബസ്സ്റ്റാൻഡിൽ നിർമിച്ച പുതിയ കെട്ടിടത്തിലെ കടമുറികളും ജൂബിലി കെട്ടിടത്തിലെ കടമുറികളും കംഫർട്ട് സ്റ്റേഷനും ലേലത്തിനെടുക്കാൻ ആരുമെത്തിയില്ല. നഗരസഭയുടെ പൊതുശ്മശാനത്തിെൻറയും കുളപ്പുള്ളി സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷെൻറയും നടത്തിപ്പ് മാത്രമാണ് ലേലത്തിൽ പോയത്. ശ്മശാന നടത്തിപ്പ് 25 ലക്ഷത്തിനാണ് കരാറുകാരൻ ഏറ്റെടുത്തത്. ഇരുപത്തിയേഴര ലക്ഷത്തിന് ഒരാൾ ലേലം വിളിച്ചിരുന്നെങ്കിലും ഇയാൾ രംഗത്തുവന്ന് തുക അടക്കാത്തതിനാൽ രണ്ടാമത്തെ വലിയ സംഖ്യ രേഖപ്പെടുത്തിയ ആൾക്ക് കരാർ നൽകുകയായിരുന്നു. കുളപ്പുള്ളി ബസ്സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ 50,000 രൂപക്കാണ് ലേലത്തിൽ എടുത്തത്. കഴിഞ്ഞ തവണ ഇത് 55,000 രൂപക്കാണ് പോയിരുന്നത്. ഷൊർണൂർ ബസ്സ്റ്റാൻഡിലെ കടമുറികൾ അഞ്ചുലക്ഷം ഡെപ്പോസിറ്റും പ്രതിമാസ വാടക 15,000 രൂപയുമായാണ് ലേലത്തിൽ വെച്ചിരുന്നത്. പഴയ കെട്ടിടത്തിലെ കടമുറികളും ആരുമെടുത്തില്ല. ബസ്സ്റ്റാൻഡിലെത്തുന്ന ബസുകളിൽനിന്നും പിരിവെടുക്കാനുള്ള കരാറും ആരും ഏറ്റെടുത്തില്ല. സ്വന്തമായുള്ള വരുമാനം ഏറ്റവും കുറഞ്ഞ നഗരസഭകളിലൊന്നാണ് ഷൊർണൂർ. ഈ സ്ഥിതി മാറ്റിയെടുക്കാൻ ഇതേവരെ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ലഭിച്ച അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള അവസരവും കൂടി അധികൃതർ നഷ്ടപ്പെടുത്തുന്ന സാഹചര്യമാണ്. ടൗൺ ഹാൾ നിർമാണം എങ്ങുമെത്താതെ സ്തംഭനാവസ്ഥയിലാണ്. ലോകബാങ്കിെൻറ സഹായത്തോടെ കുളപ്പുള്ളി സ്റ്റാൻഡിൽ നിർമിച്ച അമിനിറ്റി സെൻററിെൻറ സ്ഥിതിയും മറിച്ചല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story