Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 11:00 AM IST Updated On
date_range 8 March 2018 11:00 AM ISTദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശിനി മരിച്ചു
text_fieldsbookmark_border
തിരൂരങ്ങാടി/വേങ്ങര: . കണ്ണൂർ ചന്ദനക്കാംപാറ കല്ലറയ്ക്കൽ മാനുവലിെൻറ ഭാര്യ ത്രേസ്യാമ്മയാണ് (65) മരിച്ചത്. ദേശീയപാത കൊളപ്പുറത്തിനും കൂരിയാടിനുമിടയിൽ പാലത്തിൽ ചൊവ്വാഴ്ച അർധരാത്രിയായിരുന്നു അപകടം. കോട്ടയം പാലായിൽനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന കാറും എതിരെവന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ കോഴിക്കോടുനിന്ന് എറണാകുളേത്തക്ക് പോവുകയായിരുന്ന കാർ 20 അടിയോളം താഴ്ചയിലെ വയലിലേക്ക് വീണു. ത്രേസ്യാമ്മ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മകള്‍ ലിജി (42), മരുമകന്‍ ബിനോയ് (46) ഇവരുടെ മക്കളായ ആല്‍ബി (14), ഐറിന്‍ (നാല്) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയലിേലക്ക് വീണ കാറിലെ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ത്രേസ്യാമ്മയുടെ മറ്റുമക്കൾ: ലിനി, റിമി, ലിറ്റി. മറ്റു മരുമക്കൾ: ബാബു (കണ്ണൂർ), റജി (തളിപ്പറമ്പ്), ജിനോയ് (ചന്ദനക്കാംപാറ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story