Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ. കൃഷ്ണൻകുട്ടി...

കെ. കൃഷ്ണൻകുട്ടി എം.എൽ.എക്ക് ഭീഷണിയുള്ളതായി ഇൻറലിജൻസ് റിപ്പോർട്ട്

text_fields
bookmark_border
ചിറ്റൂർ: ചിറ്റൂർ എം.എൽ.എ കെ. കൃഷ്ണൻകുട്ടിക്ക് തമിഴ് സംഘടനകളുടെ ഭീഷണിയുള്ളതായി ഇൻറലിജൻസ് റിപ്പോർട്ട്. ശിരുവാണി വിഷയത്തിലും പറമ്പിക്കുളം ആളിയാർ കരാറിലും കർശന നിലപാടെടുക്കുന്ന എം.എൽ.എക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം പുകയുകയാണ്. തമിഴ്നാട്ടിലെയും കേരളത്തിലെയും ഇൻറലിജൻസ് വിഭാഗമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. കരാർ പ്രകാരമുള്ള വെള്ളം പറമ്പിക്കുളത്തു നിന്ന് കേരളത്തിന് ലഭ്യമാക്കാൻ ശക്തമായ സമരങ്ങളാണ് ചിറ്റൂരിൽ നടന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾ തടയുകയും ശിരുവാണിയിൽ നിന്ന് കൂടുതൽ വെള്ളം അട്ടപ്പാടി മേഖലയിലേക്ക് തുറന്നു വിടാനും തുടങ്ങിയതോടെയാണ് തമിഴ്നാട് അയഞ്ഞത്. സമരസമിതി രൂപവൽകരിക്കാനും കർശന നിലപാടെടുക്കാനും പ്രധാനമായും നേതൃത്വം നൽകിയത് കെ. കൃഷ്ണൻകുട്ടി എം.എൽ.എയാണ്. തമിഴ് ദ്രാവിഡ കഴകം പോലുള്ള തമിഴ് സംഘടനകൾ രൂക്ഷമായ ഭാഷയിലാണ് എം.എൽ.എയെ വിമർശിച്ചത്. പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിൽ യാത്ര ചെയ്യുന്നത് കരുതലോടെ മതിയെന്നാണ് ഇൻറലിജൻസി‍​െൻറ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story