Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:53 AM IST Updated On
date_range 8 March 2018 10:53 AM ISTകരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ്: ഡി.ജി.സി.എ അതോറിറ്റിക്ക് കത്ത് നൽകി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) എയർപോർട്ട് അതോറിറ്റിക്ക് കത്ത് നൽകി. സർവിസ് പുനരാരംഭിക്കുന്നതിനായി കരിപ്പൂരിൽനിന്ന് സമർപ്പിച്ച വിശദമായ പഠന റിപ്പോർട്ടിലാണ് ഡി.ജി.സി.എ വിശദീകരണം തേടിയത്. സർവിസ് നടത്താനാഗ്രഹിക്കുന്ന വിമാനക്കമ്പനികളുെട സുരക്ഷ ക്രമീകരണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആവശ്യപ്പെട്ടാണ് ഡി.ജി.സി.എ ഒാപറേഷൻസ് ഡയറക്ടർ ഡി.സി. ശർമ കത്ത് നൽകിയിരിക്കുന്നത്. കൂടാതെ, കോഡ് ഇയിൽ ഉൾപ്പെട്ട വിമാന സർവിസിനായി എയർപോർട്ട് അതോറിറ്റി സ്വീകരിച്ച നടപടികളുെട വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. കരിപ്പൂരിൽനിന്ന് എമിറേറ്റ്സ്, സൗദി എയർലൈൻസ് വിമാന കമ്പനികളുടെ കത്ത് വാങ്ങി തിരിച്ച് അേതാറിറ്റി കേന്ദ്ര കാര്യാലയം മുഖേന ഡി.ജി.സി.എക്ക് കൈമാറണം. ഇതിനുശേഷം മാത്രമേ വലിയ വിമാനങ്ങളുടെ സർവിസിന് അന്തിമ അനുമതി ലഭിക്കൂ. 300 മുതൽ 400 പേർക്ക് വരെ സഞ്ചരിക്കാവുന്ന ബി 777-200 ഇ.ആർ, ബി 777-200 എൽ.ആർ, ബി 777-300 ഇ.ആർ, എ 330-300, എ 330-300 ആർ, ബി 787 ഡ്രീം ൈലനർ തുടങ്ങിയ വിമാനങ്ങളുടെ സർവിസിന് കരിപ്പൂരിലെ റൺവേ അനുയോജ്യമാണെന്നാണ് അതോറിറ്റിയുടെ പഠന റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story