Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:53 AM IST Updated On
date_range 8 March 2018 10:53 AM ISTആദിവാസി യുവാവിെൻറ മരണം: നാട്ടുകാർ പ്രത്യക്ഷ സമരത്തിന്
text_fieldsbookmark_border
അരീക്കോട്: കക്കാടംപൊയിൽ കരിമ്പ് പട്ടികവർഗ കോളനിയിലെ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ കോളനിവാസികളായ നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കർമസമിതി രൂപവത്കരിക്കുകയാണ് നാട്ടുകാർ. താമരശ്ശേരി ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. സുരേഷിെൻറ ബന്ധുക്കളിൽ നിന്ന് പൊലീസ് മൊഴി എടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധന നടത്തണമെന്നും പൊലീസ് വിവേചനപരമായാണ് പെരുമാറിയതെന്നും സുരേഷിെൻറ ബന്ധുക്കളും നാട്ടുകാരും പറയുന്നു. ബന്ധുക്കൾ ജില്ല കലക്ടറെ കണ്ട് പരാതി ബോധ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും പോസ്റ്റ്മോർട്ടം ആവശ്യമെങ്കിൽ സമ്മതമാണെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story