Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലേഷ്യൻ യുവതിയെ...

മലേഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ വടക്കാഞ്ചേരി സ്വദേശി പിടിയിൽ

text_fields
bookmark_border
തിരൂർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മലേഷ്യൻ യുവതിയെ തിരൂരിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പാലക്കാട് ആലത്തൂർ വടക്കാഞ്ചേരി അഞ്ചുമൂർത്തിമംഗലം കള്ളിയക്കോട് മൻസൂർ എന്ന കണ്ണനെ (26) തിരൂർ സി.ഐ പി. അബ്ദുൽ ബഷീർ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിനിയും മലേഷ്യൻ പൗരയുമായ 36കാരിയാണ് പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്കിൽ കണ്ണൻ എന്ന പേരിലാണ് മൻസൂറിന് അക്കൗണ്ടുള്ളത്. ഫേസ്ബുക്കിലൂടെയുള്ള പരിചയം കുടുംബസുഹൃത്തുക്കളെന്ന നിലയിലേക്ക് വളർന്നു. തുടർന്ന് തനിക്ക് മലപ്പുറത്തുള്ള സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ യുവതി ഇയാളുടെ സഹായം തേടി. ഇതിനുള്ള രേഖകൾ ശരിയാക്കാൻ യുവതി ഫെബ്രുവരിയിൽ നാട്ടിലെത്തി. മൻസൂർ യുവതിയെ തിരൂരിലെ ലോഡ്ജിലെത്തി പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ അഞ്ച് പവ‍​െൻറ സ്വർണമാല, ഒരു പവ‍​െൻറ വള എന്നിവ ഇയാൾ മോഷ്ടിച്ചതായും പരാതിയുണ്ട്. സംഭവത്തിനുശേഷം മലേഷ്യയിലേക്ക് മടങ്ങിയ യുവതി പിന്നീട് ഭർത്താവുമായി തിരിച്ചെത്തി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. മൻസൂർ ഡ്രൈവറാണ്. കോഴിക്കോട് വിമാനത്താവള പരിസരത്ത് നിന്നാണ് അറസ്റ്റ്. പൊന്നാനി കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story