Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTകരിപ്പൂരിൽ 22 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുപേരിൽനിന്നായി 22.41 ലക്ഷത്തിെൻറ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇൻറലിജന്‍സ് വിഭാഗം പിടികൂടി. ബുധനാഴ്ച എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിൽനിന്നെത്തിയ കണ്ണൂര്‍ എ.കെ.ജി റോഡ് കരുവാെൻറ വളപ്പില്‍ അബ്ദുൽ ലത്തീഫ് (44), എയര്‍ ഇന്ത്യ എക്സ്പ്രസിെൻറ ദുബൈ വിമാനത്തിലെത്തിയ കര്‍ണാടക കാര്‍വാര്‍ നഗര്‍ ബസ്തിഗിരി ബാഷാ അക്തര്‍ സബ്ഖാദര്‍ (43) എന്നിവരില്‍നിന്നാണ് 724 ഗ്രാം സ്വര്‍ണം പിടികൂടിയത്. ലത്തീഫിെൻറ ലാഗേജിൽ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച 266 ഗ്രാമിെൻറ ചെയിനാണ് പിടികൂടിയത്. ഇതിന് വിപണിയില്‍ 8,23,870 രൂപ വരും. സബ്ഖാദര്‍ സ്വര്‍ണം തകിടുകളാക്കി ബിസ്‌കറ്റ് ടിന്‍, ടാല്‍ക്കം പൗഡര്‍ ടിന്‍ എന്നിവയിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 14,17,510 രൂപ വരുന്നതാണിത്. കസ്റ്റംസ് അസി. കമീഷണര്‍മാരായ ഇ.എസ്. നിഥിന്‍ലാല്‍, ഡി.എന്‍. പന്ത്, സൂപ്രണ്ടുമാരായ ഡാള്‍ട്ടണ്‍ ഫോര്‍ട്ട്, ഇ. രമ, പി.ജി. വിനയകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍.പി. ഗോപിനാഥ്, എം. ജയന്‍, അഭിനവ് സിങ് ബിസ്ത്, സത്യമേന്ദ്ര സിങ്, വി.പി. ഹരിദാസ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്. CAPTION കരിപ്പൂരില്‍ പിടികൂടിയ സ്വര്‍ണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story