Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTഡയറക്ടറുടെ തസ്തിക സൃഷ്ടിക്കാൻ തീരുമാനം
text_fieldsbookmark_border
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (പാലക്കാട് മെഡിക്കല്‍ കോളജ്) ഡയറക്ടറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയെൻറ ആഭിമുഖ്യത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സർക്കാറിെൻറ രണ്ടാംവാർഷികം പാലക്കാട്: എല്‍.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള പരിപാടി തയാറാക്കാന്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കും. ലോക ജലദിനം മാര്‍ച്ച് 22-ന് വിവിധ പരിപാടികളോടെ ആചരിക്കാനും തീരുമാനിച്ചു. ബിശ്വനാഥ് സിന്‍ഹക്ക് തുറമുഖ വകുപ്പിെൻറ അധിക ചുമതല പാലക്കാട്: പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് തുറമുഖ വകുപ്പിെൻറ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഇപ്പോള്‍ തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിെൻറ സ്പെഷല്‍ സെക്രട്ടറിയായി കെ. ഗോപാലകൃഷ്ണഭട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. ബിശ്വനാഥ് സിന്‍ഹയാണ് ഇപ്പോള്‍ ഈ വകുപ്പിെൻറ സെക്രട്ടറി. ദേശീയ സമ്പാദ്യവകുപ്പ് ഡയറക്ടര്‍ ആയി വി.എം. പ്രസന്നയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോല്‍ അഡീഷനല്‍ ഡയറക്ടര്‍ ആണ് പ്രസന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story