Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 10:50 AM IST Updated On
date_range 8 March 2018 10:50 AM ISTസ്കൂളുകളിൽ പെൺ ശൗചാലയം: എന്നും നടപ്പാകും ആ നിർദേശം
text_fieldsbookmark_border
മഞ്ചേരി: സ്കൂളുകളിൽ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രാഥമികകൃത്യത്തിന് സൗകര്യമുറപ്പാക്കണമെന്ന തദ്ദേശവകുപ്പ് ഉത്തരവ് കടലാസിലൊതുങ്ങുന്നു. രാവിലെ 8.45 മുതല്‍ വൈകീട്ട് 4.45 വരെയുള്ള ഹയര്‍സെക്കൻഡറി പഠനസമയം പെണ്‍കുട്ടികളുടെ ആരോഗ്യ-മാനസിക നിലയെ ബാധിക്കുന്നെന്ന പരാതിയിൽ ബാലാവകാശ കമീഷെൻറ ഉത്തരവിനെതുടർന്നാണ് തദ്ദേശവകുപ്പ് ഉത്തരവിറക്കിയത്. ജലലഭ്യതയുള്ള മൂത്രപ്പുര, പെണ്‍കുട്ടികള്‍ക്ക് നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ എന്നിവ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലും ഉറപ്പാക്കണമെന്ന് തദ്ദേശ വകുപ്പ് ജോയൻറ് സെക്രട്ടറി ജെ. ഉണ്ണികൃഷ്ണനാണ് ഉത്തരവിറക്കിയത്. ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപന അധികാരികള്‍ വര്‍ഷത്തില്‍ രണ്ടുതവണ സ്കൂളില്‍ പരിശോധന നടത്തണം. വീഴ്ച വരുത്തുന്ന സ്കൂളുകളെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പഞ്ചായത്ത് ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍, നഗരകാര്യ ഡയറക്ടര്‍ തുടങ്ങിയവരും നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ സ്കൂളുകളിലും ഇത്തരം പരിശോധന നടക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ വൃത്തിഹീനമായ ശുചിമുറിയില്‍ കുട്ടികള്‍ കയറാൻ മടിക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് ഒട്ടേറെ ശാരീരിക പ്രശ്നങ്ങൾ ഇത് മൂലമുണ്ട്. ആണ്‍-പെണ്‍ എണ്ണത്തിന് ആനുപാതികമായി ശുചിമുറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയില്ലെങ്കിൽ സ്കൂളിന് അംഗീകാരം നല്‍കുന്നത് തടയണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവിലുണ്ട്. മിക്ക തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യം ഗൗരവത്തിലെടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story